അൽ-അഹ്‌സയിൽ രണ്ടാംഘട്ട പുരാവസ്തു ഗവേഷണം; അബ്ബാസിദ് കാലഘട്ടത്തിലെ നാണയവും പുരാതന നിർമിതികളും കണ്ടെത്തി
റിയാദ്: സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അൽ-അഹ്‌സ ഗവർണറേറ്റിലെ റാസ് ഖുറയ്യ തുറമുഖത്ത് നടത്തിയ രണ്ടാം ഘട്ട പുരാവസ്തു ഗവേഷണം വിജയകരം. അബ്ബാസിദ് ഭരണകാലത്തെ അപൂർവ്വ നാണയവും 147 നിർമ്മിതികളും ഇവിടങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിച്ചു. വാസ്തുവിദ്യാ വൈദഗ്ധ്യത്തെ തുറന്നുകാട്ടുന്ന നിരവധി തെളിവുകളാണ് ഗവേഷകർക്ക് ഇവിടെ നിന്നും ശേഖരിച്ചത്.
വലിയ മുറ്റങ്ങൾ, കിണറുകൾ ഉൾപ്പെടെ 147 വ്യത്യസ്ത വാസ്തുവിദ്യാ യൂണിറ്റുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അൽ-ഉഖൈർ തുറമുഖത്തിന് 26 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഈ ചരിത്ര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എഡി 765ൽ നിർമ്മിച്ച അബ്ബാസിദ് ദിർഹമാണ് പര്യവേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ആദ്യകാല ഇസ്‌ലാമിക് കാലഘട്ടത്തിലൂടെ പത്താം നൂറ്റാണ്ടിന്റെ അവസാനം വരെ സജീവമായിരുന്നു ഈ പ്രദേശമെന്നും കണ്ടെത്തിയിട്ടുണ്ട്. സഊദിയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കണ്ടെത്തലുകളാണ് ഇവിടെ നിന്നും ഗവേഷകർക്ക് ലഭിച്ചത്.
Saudi Heritage Commission uncovers 147 ancient architectural units and a rare Abbasid dirham from 765 AD at Ra’s Qurayyah Port in Al-Ahsa. The discovery highlights the region's historical significance from the pre-Islamic era to the 10th century.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."