പ്ലാസ്റ്റിക് വ്യവസായത്തില്‍ 12 ശതമാനം വളര്‍ച്ച
കൊച്ചി: ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായ മേഖല ഈ വര്‍ഷം 12 ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്ന് പ്ലാസ്റ്റ് ഇന്ത്യ ഫൗണ്ടേഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റ് ഇന്ത്യ 2018 ന്റെ ഔപചാരികമായ അവതരണത്തോടനുബന്ധിച്ച് പ്ലാസ്റ്റ് ഇന്ത്യാ ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.കെ. സൈക്‌സാരിയയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി, ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി, സ്വച്ഛ് ഭാരത് അഭിയാന്‍, സ്റ്റാര്‍ട്ട് അപ് ഇന്ത്യാ രംഗത്തെ നീക്കങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍ ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായ രംഗത്തിന് കൂടുതല്‍ ആവേഗം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയുകയും ഇന്ത്യ ഈ മേഖലയിലെ വലിയ കയറ്റുമതിക്കാരായി മാറുകയും ചെയ്യുമെന്നും പ്ലാസ്റ്റ് ഇന്ത്യാ ഫൗണ്ടേഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് രംഗത്തെ പഠനങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കാനും ഫൗണ്ടേഷന്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. പ്ലാസ്റ്റ് ഇന്ത്യാ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സിറ്റിക്ക് ഗുജറാത്ത് സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലാ പദവി അനുവദിച്ചിട്ടുമുണ്ട്. ചുമതലാ ബോധത്തോടെ പ്ലാസ്റ്റിക് ഉപയോഗിക്കാനായുള്ള ബോധവല്‍ക്കരണത്തിനും ഫൗണ്ടേഷന്‍ നടപടികള്‍ സ്വീകരിക്കും. പരിസ്ഥിതി സംരക്ഷണത്തിനുതകും വിധമുള്ള ഉപയോഗവും പ്രോത്സാഹിപ്പിക്കും.
ഇന്ത്യ പ്ലാസ്റ്റിക് വ്യവസായ രംഗത്തെ വമ്പന്‍മാരായി ഉയരുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിച്ചു വരുന്നതെന്ന് പ്ലാസ്റ്റ് ഇന്ത്യ 2018 നെക്കുറിച്ചു കൂടുതല്‍ വിശദീകരിച്ച പ്ലാസ്റ്റ് ഇന്ത്യാ എന്‍.ഇ.സി. ചെയര്‍മാന്‍ രാജീവ് ചീതാലിയ ചൂണ്ടിക്കാട്ടി. 2020 ഓടെ ഇന്ത്യയിലെ പ്ലാസ്റ്റിക് ഉപഭോഗം ഇപ്പോഴത്തെ 12 മില്യണ്‍ മെട്രിക് ടണ്ണില്‍ നിന്ന് 20 മില്യണ്‍ മെട്രിക് ടണ്ണായി ഉയരുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."