HOME
DETAILS

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

  
February 19, 2026 | 4:46 PM

kundannoor bridge suicide attempt police and workshop workers rescue woman who jumped into kochi backwaters

മരട് (കൊച്ചി): കുണ്ടന്നൂർ-തേവര പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ യുവതിക്ക് പൊലിസുകാരും നാട്ടുകാരും ചേർന്ന് പുതുജീവൻ നൽകി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വൈറ്റിലയിൽ താമസിക്കുന്ന പാലക്കാട് കൊപ്പം സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രക്ഷാപ്രവർത്തനം നടന്നത് ഇങ്ങനെ:

പാലത്തിൽ നിന്ന് കായലിലേക്ക് വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മരട് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. എസ്.ഐ ദിലീപ് കുമാർ, എസ്.സി.പി.ഒ കെ.പി. അജയ്, ഡ്രൈവർ എ.എസ്.ഐ ഹാരിസ് മൊയ്തീൻ എന്നിവർ ഉടൻ തന്നെ സ്ഥലത്തേക്ക് കുതിച്ചു.

കായലിൽ മുങ്ങിത്താഴുന്ന യുവതിയെ കണ്ടതോടെ കെ.പി. അജയും എസ്.ഐ ദിലീപും ചേർന്ന് സമീപത്തുണ്ടായിരുന്ന ഒരു ചെറിയ വള്ളത്തിൽ കയറി തുഴഞ്ഞ് അവർക്കരികിലെത്തി. എന്നാൽ യുവതിയെ വള്ളത്തിലേക്ക് വലിച്ചുകയറ്റാൻ പൊലിസുകാർക്ക് ഒറ്റയ്ക്ക് സാധിച്ചില്ല.

ഈ സമയം സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരായ ജോളിയും ജിജോയും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചു. പാലത്തിന് താഴെയുള്ള വർക്ക്ഷോപ്പിൽ നിന്ന് ഇരുവരും കായലിലേക്ക് ചാടി നീന്തിച്ചെന്ന് യുവതിയെ മുങ്ങിപ്പോകാതെ പൊക്കിപ്പിടിച്ചു.നീന്തിയെത്തിയ യുവാക്കൾ ചേർന്ന് യുവതിയെ പൊലിസുകാരുടെ വള്ളത്തിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഉടൻ തന്നെ പൊലിസ് ജീപ്പിൽ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതി നിലവിൽ ചികിത്സയിലാണ്. കൃത്യസമയത്ത് ഇടപെട്ട പൊലിസ് ഉദ്യോഗസ്ഥരെയും ജീവൻ പണയപ്പെടുത്തി കായലിലിറങ്ങിയ വർക്ക്ഷോപ്പ് ജീവനക്കാരെയും നാട്ടുകാർ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സികാഡ' തരംഗം: 20-ലേറെ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നു; ജാഗ്രത വേണമെന്ന് വിദഗ്ധർ

latest
  •  6 days ago
No Image

യുദ്ധത്തിനില്ലാത്തവർക്ക് ഇന്ധനമില്ല; ഇറാനെതിരെ ആക്രമണത്തിൽ കൂടെ നിൽക്കാത്ത സഖ്യകക്ഷികൾക്ക് മുന്നിൽ വാതിലടച്ച് ട്രംപ്

International
  •  6 days ago
No Image

ഏപ്രിൽ മാസത്തിൽ യുഎഇ നിവാസികൾ അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ; ഓടിപിയുടെ ബദൽ സംവിധാനം മുതൽ പാൻ കാർഡ് അപേക്ഷയിലെ മാറ്റം വരെ

uae
  •  6 days ago
No Image

ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ വിളയാട്ടം: പഞ്ചായത്ത് ഓഫിസും ഹോട്ടലും തകർത്തു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ നടുക്കി വീണ്ടും നാണിപ്പിക്കുന്ന സംഭവം; പന്ത് ചുരണ്ടൽ വിവാദത്തിൽ പാക് താരം ഫഖർ സമാന് രണ്ട് മത്സരങ്ങളിൽ വിലക്ക്

Cricket
  •  6 days ago
No Image

വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയച്ച കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  6 days ago
No Image

ആൾദൈവത്തിന്റെ പീഡനക്കെണിയിൽ 150-ലേറെ സ്ത്രീകൾ; മയക്കുമരുന്ന് കലർത്തിയ പാനീയവും ഹിപ്നോട്ടിസവും ആയുധമാക്കി അശോക് ഖരാത്ത്

crime
  •  6 days ago
No Image

വോട്ട് കച്ചവട ആരോപണം: കടുത്ത നീക്കവുമായി യുഡിഎഫ്; എ.എ റഹീമിനും സി.പി.എം ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി

Kerala
  •  6 days ago
No Image

കുതിച്ച് യുഎഇയിലെ ഇന്ധനവില: ലിറ്ററിന് 80 ഫിൽസ് വർദ്ധന; പ്രവാസികളുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു

uae
  •  6 days ago
No Image

എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം; നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ

National
  •  6 days ago