HOME
DETAILS
MAL
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
Web Desk
March 31, 2026 | 8:50 AM
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. നിലവിലെ എംഎൽഎയായ എം. ചിന്നദുരൈയെയാണ് ഗന്ധർവക്കോട്ടൈയിൽ സ്ഥാനാർത്ഥി. അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ നാഗപട്ടണം സെക്രട്ടറി ഡി. ലത കീഴ്‍ളൂരിൽ മത്സരിക്കും. കന്യാകുമാരി ജില്ല സെക്രട്ടറി ആർ. ചെല്ലസ്വാമി പത്മനാഭപുരത്ത് മത്സരിക്കും.
പഴനിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കർഷക സംഘം നേതാവുമായ എൻ. പാണ്ടി മത്സരിക്കക്കുമ്പോൾ സിഐടി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എൽ സുന്ദരരാജൻ തിരുവൊറ്റിയൂരിലും മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."