HOME
DETAILS
MAL
ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു
March 31, 2026 | 11:20 AM
ഡൽഹി: ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി കിരൺ റിജിജു അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലിയാൻഡർ പേസിന്റെ ബിജെപി പ്രവേശനം.
കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി പേസ് കൂടിക്കാഴ്ച നടത്തിയിരുന്നു. 2021ൽ പേസ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022ലെ ഗോവ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പേസ് വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 എന്നീ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."