HOME
DETAILS

ഇറാനിൽ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം കടുക്കുന്നു; മരണം 1,300 കടന്നു

  
March 06, 2026 | 11:03 AM

us-israel joint strikes intensify in iran death toll crosses 1300

തെഹ്‌റാൻ: ഇറാനിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും സംയുക്ത ആക്രമണം ശക്തമാകുന്നു. തുടർച്ചയായി ഇരുരാജ്യങ്ങളും നടത്തുന്ന വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,332 ആയതായി ഇറാനിയൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു. ഷിറാസ് നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ ഏറ്റവും പുതിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഷിറാസിലെ സിബാഷഹർ പ്രദേശത്തുള്ള ജനവാസ കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഫാർസ് പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ ജലീൽ ഹസാനി അറിയിച്ചു. ആക്രമണത്തിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാരും കൊല്ലപ്പെട്ടു. നിരപരാധികളായ പൗരന്മാരെയാണ് സൈന്യം ലക്ഷ്യം വെക്കുന്നതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ കുറ്റപ്പെടുത്തി.

പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്തോനേഷ്യ

യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഇറാനിലുള്ള തങ്ങളുടെ പൗരന്മാരെ ഇന്തോനേഷ്യ ഒഴിപ്പിച്ചു തുടങ്ങി. ആദ്യ ഘട്ടത്തിൽ അസർബൈജാൻ വഴിയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഇറാനിൽ ആകെ 329 ഇന്തോനേഷ്യക്കാരാണുള്ളത്. കോം നഗരത്തിലെ വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും. 32 പേരടങ്ങുന്ന ആദ്യ സംഘം തിങ്കൾ അല്ലെങ്കിൽ ചൊവ്വാഴ്ചയോടെ ജക്കാർത്തയിൽ എത്തും. നിലവിൽ മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിപ്പിക്കാൻ പദ്ധതിയില്ലെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം മധ്യ ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് മുകളിലൂടെ പറന്ന ഇസ്റാഈലിന്റെ കരുത്തുറ്റ ഡ്രോണായ ഹെറോൺ (Heron) വെടിവച്ചിട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. 2007 മുതൽ ഇസ്റാഈൽ സൈന്യം ഉപയോഗിക്കുന്ന ഏറ്റവും വലിയ ആളില്ലാ വിമാനങ്ങളിൽ ഒന്നാണിത്.

ഭരണനിർവഹണത്തിൽ നിയന്ത്രണം

ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ തെഹ്‌റാൻ പ്രവിശ്യയിലെ സർക്കാർ ഓഫീസുകൾക്ക് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 8 ഞായറാഴ്ച മുതൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും

മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും 20% ജീവനക്കാർ മാത്രമേ നേരിട്ട് ഹാജരാകാവൂ, എല്ലാ വനിതാ ജീവനക്കാരും വർക്ക് ഫ്രം ഹോം (Work from home) രീതിയിലേക്ക് മാറണം, ബാങ്കുകൾ, മെഡിക്കൽ സെന്ററുകൾ, സുരക്ഷാ സേനകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി, ഉന്നത ഉദ്യോഗസ്ഥർ നിർബന്ധമായും ഓഫീസുകളിൽ ഹാജരാകണം എന്നിവയാണ്  പുതിയ നിർദ്ദേശങ്ങൾ. യുഎസ്-ഇസ്റാഈൽ സഖ്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ അതീവ ജാഗ്രതയിലാണ്.

 

 

As of March 6, 2026, the conflict in Iran has escalated into a major regional crisis following nearly a week of intense military operations by the United States and Israel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ വിസ തട്ടിപ്പുകൾ വ്യാപകം; സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  13 hours ago
No Image

ഡൽഹിയിൽ റൺമഴ; ചരിത്രം തിരുത്തി പഞ്ചാബ് കിങ്‌സ്! ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ്

Cricket
  •  14 hours ago
No Image

അമിത് ഷായുടെ തലകീഴായി തൂക്കുമെന്ന പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് മമത 

National
  •  14 hours ago
No Image

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപത്തിന് തെളിവില്ല; ഡോ. റാമിന്റെ മുൻകൂർ ജാമ്യവിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  14 hours ago
No Image

ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളില്‍ 95ഉം ഇന്ത്യയില്‍; വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് 

National
  •  15 hours ago
No Image

ഇറാൻ വലിയ ഭീഷണി; ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  15 hours ago
No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയെയും 6 എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആം ആദ്മി

latest
  •  15 hours ago
No Image

ബ്രണ്ണന്‍ കോളജിലെ സ്‌ട്രോങ് റൂമിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ് 

Kerala
  •  15 hours ago
No Image

'ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പൊട്ടി വീണവനല്ല, കഷ്ടപ്പെട്ട് വന്നവനാണ്'; തുറന്നടിച്ച് ചെന്നിത്തല

Kerala
  •  15 hours ago
No Image

യുഎഇയിൽ മെയ് മാസത്തിലെ പെട്രോൾ വില വർദ്ധിക്കുമോ? നിരക്കുകൾ 4 ദിർഹം കടക്കാൻ സാധ്യത

uae
  •  16 hours ago