ഗൂഗിള്‍പേയോ ഫോണ്‍പേയോ ഒന്നും വേണ്ട; ഇനി വാട്‌സ്അപ്പിലൂടെയും മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം...
ഗൂഗില്‍പേയോ ഫോണ്‍പേയോ ഒന്നുമില്ലെങ്കിലും മൊബൈല്‍ റീച്ചാര്‍ജ് എങ്ങനെ ചെയ്യുമെന്ന് ഇനി ചിന്തിക്കേണ്ടതില്ല.വാട്ട്‌സ്ആപ്പിലൂടെ മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായിട്ടുള്ള പേയ്‌മെന്റ്‌സ് കമ്പനിയുടെ സഹായത്തോടെയാണ് വാട്ട്‌സ്അപ്പ് പുതിയ സംവിധാനം ഇന്ത്യയില്‍ കൊണ്ടുവന്നിരിക്കുന്നത്.
പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജുകള്‍ നേരിട്ട് വാട്‌സ്അപ്പിനുള്ളില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന ആഴ്ചയോടു കൂടി ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമാകും.
എയര്‍ടെല്‍, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് സൗകര്യം ലഭ്യമാവുക.വാട്‌സ്അപ്പിലൂടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാനുകള്‍ തിരഞ്ഞെടുത്ത് റീചാര്‍ജ് ചെയ്യാവുന്നതാണ്.
ചാറ്റിങ് ആപ്പായ വാട്‌സ്അപ്പിനെ സമ്പൂര്‍ണമായും ഡിജിറ്റല്‍ സേവന പ്ലാറ്റ്‌ഫോം കൂടി ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുതിയ നീക്കം. നിലവില്‍ ബില്‍ പേയ്‌മെന്റുകള്‍, മെട്രോ ടിക്കറ്റ് ബുക്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ചാറ്റ് ബോട്ടുകള്‍ വഴിയും മറ്റും സാധ്യമാണ്.
വാട്ട്‌സ്അപ്പിലെ പേയ്‌മെന്റ് ഫീച്ചര്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഹോം സ്‌ക്രീനില്‍ രൂപ (?) ഐക്കണും വാട്ട്‌സ്അപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി എളുപ്പം യു.പി.ഐ ഒപ്ഷന്‍ കണ്ടെത്താം.
വാട്‌സ്ആപ്പിലൂടെ എങ്ങനെ മൊബൈല്‍ റീചാര്‍ജ് ചെയ്യാമെന്ന് നോക്കാം
1. ആദ്യം വാട്‌സ്അപ്പിലെ കാമറ ഐക്കണിന്റെ സമീപത്തുള്ള രൂപ ഐക്കണില്‍ ക്ലിക്ക് ചെയ്യുക
2. പിന്നാലെ വരുന്ന മെനുവില്‍ നിന്നും മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ് എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക
3. അതിന് ശേഷം റീച്ചാര്‍ജ് ചെയ്യേണ്ട മൊബൈല്‍ നമ്പര്‍ നല്‍കുക.
4. നിങ്ങളുടെ സിം ഏതാണെന്ന് തിരഞ്ഞെടുക്കുക
5. മെനുവില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാന്‍ തിരഞ്ഞെടുക്കുക
6. അതിന് ശേഷം നിങ്ങളുടെ പേയ്‌മെന്റ് രീതി (യു.പി.ഐ/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്) എന്നീ ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുക്കുക
7. അവസാനമായി നിങ്ങളുടെ യു.പി.ഐ പിന്‍ കൊടുത്ത് പേയ്‌മെന്റ് പൂര്‍ത്തിയാക്കുക.
WhatsApp has launched an in-app prepaid mobile recharge feature in India in partnership with PayU. Users can now recharge Jio, Airtel, and Vi numbers directly within WhatsApp using the '₹' icon on the home screen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."