HOME
DETAILS

കോളജ് പരിസരത്തുവെച്ച് എംഡിഎംഎയുമായി യുവതി പിടിയില്‍ 

  
April 25, 2026 | 11:47 AM

excise arrested women for selling mdma in piravom

കൊച്ചി: പാമ്പാക്കുട ചെണ്ടിക്കണ്ടം മാര്‍ ഗ്രിഗോറിയോസ് ചാപ്പലിന് സമീപം എംഡിഎംഎയുമായി യുവതി പിടിയില്‍. ജാര്‍ഖണ്ഡ് ബാനോ സ്വദേശിനി ദശ്മി നാഥ് (23) ആണ് പിടിയിലായത്. 

വെള്ളിയാഴ്ച്ച രാത്രി പട്രോളിങ്ങിനിടെ ബസ് സ്‌റ്റോപ്പില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവതിയെ എക്‌സൈസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോളാണ് സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തിയത്. 9.1 ഗ്രാം എംഡിഎംഎയാണ് യുവതിയുടെ പക്കലുണ്ടായിരുന്നത്. ഇതിന് മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുമെന്നാണ് എക്‌സൈസ് പറയുന്നത്. 

പിറവം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വിജയ രശ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കും. ലഹരി മരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വിപണന ശൃംഖലയെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് അറിയിച്ചു.

A young woman was arrested with MDMA. The arrested individual is 23-year-old Dashmi Nath, a native of Bano in Jharkhand.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർ.എസ്.എസ് എന്നാൽ 'രാഷ്ട്രീയ കീഴടങ്ങൽ സംഘം'; റാം മാധവിന്റെ പ്രസ്താവനയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  2 hours ago
No Image

കരുണയുടെ കരം നീട്ടി ദുബൈ; കഴിഞ്ഞ വർഷം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സഹായമെത്തിച്ചത് 16.5 കോടി ജനങ്ങളിലേക്ക്

uae
  •  2 hours ago
No Image

ഗൂഗിള്‍പേയോ ഫോണ്‍പേയോ ഒന്നും വേണ്ട;  ഇനി വാട്‌സ്അപ്പിലൂടെയും മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം...

Kerala
  •  2 hours ago
No Image

പുളിക്കലിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച: പ്ലസ് വൺ വിദ്യാർത്ഥിയും സംഘവും കുടുങ്ങി; പിടിയിലായത് സിനിമാ സ്റ്റൈൽ മോഷണത്തിന് ശേഷം

crime
  •  2 hours ago
No Image

ചെന്നൈയല്ല, മുംബൈയല്ല; റൺ മലകൾ താണ്ടുന്നതിൽ 'രാജാവ്' അവർ തന്നെ! അമ്പരപ്പിക്കുന്ന റെക്കോർഡ്

Cricket
  •  2 hours ago
No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയ്ക്ക് ഡിജിറ്റല്‍ തിരിച്ചടി; ഇന്‍സ്റ്റഗ്രാമില്‍ ഒറ്റദിവസം കൊണ്ട് അണ്‍ഫോളോ ചെയ്തത് 10 ലക്ഷം പേര്‍ 

National
  •  3 hours ago
No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  3 hours ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  3 hours ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  3 hours ago
No Image

വേനല്‍മഴയെത്തുന്നു.. ചൂടിന് ശമനമുണ്ടാകുമോ? 29 ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago