HOME
DETAILS

ബൈക്കില്‍ കറങ്ങി മാലമോഷണം : തീവെട്ടി ബാബുവിന്റെ മകനുംകൂട്ടാളികളും പിടിയില്‍

  
backup
September 12 2016 | 00:09 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3


ചാത്തന്നൂര്‍: ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കല്‍ പതിവാക്കിയ  മൂന്നു പേര്‍ പിടിയില്‍.  
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തീവെട്ടി ബാബുവിന്റെ മകന്‍ നന്ദു (22),പാരിപ്പള്ളി കിഴക്കനേല മിഥുന്‍ ഭവനില്‍ മിഥുന്‍(അച്ചു-19), പാരിപ്പള്ളി വേളമാനൂര്‍ ദേവിപ്രസാദം ഭവനില്‍ അക്ഷയ്(19) എന്നിവരാണ് പാരിപ്പള്ളി പൊലിസിന്റെ പിടിയിലായത്. വര്‍ക്കല, ആറ്റിങ്ങല്‍, പൂയപ്പള്ളി, ചടയമംഗലം, കല്ലമ്പലം, പാരിപ്പള്ളി പൊലിസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ നിരവധി മാലമോഷണക്കേസുകളുണ്ട്.
പാരിപ്പള്ളി സ്റ്റേഷന്‍ അതിര്‍ത്തിയിലെ എഴിപ്പുറം നീരോന്തിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 28ന് നടന്ന മാല  പിടിച്ചുപറിയുടെ  തുടരന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിന് ശേഷം പൊലിസ്  സംശയിക്കുന്നുണ്ടെന്ന് അറിഞ്ഞു ബാംഗ്ലൂരിലും വടക്കന്‍ ജില്ലകളിലും ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഉച്ചനേരങ്ങളില്‍ തിരക്കില്ലാത്ത ഇടറോഡുകളിലൂടെ സഞ്ചരിച്ച് പ്രായമായ സ്ത്രീകളുടെയും, കുട്ടികളുടെയും മാല പൊട്ടിക്കലായിരുന്നു ഇവരുടെ പതിവ്.  ഹെല്‍മറ്റ് ധരിക്കാതെ വരുന്നതിനാല്‍ വഴിയാത്രക്കാര്‍ക്ക്  പെട്ടെന്ന് സംശയം തോന്നില്ല. വഴി ചോദിക്കാനെന്ന വ്യാജേന  യാത്രക്കാരുടെ അടുത്ത് ബൈക്ക് നിര്‍ത്തിയാണ് കൃത്യം നടത്തിയിരുന്നത്. ശേഷം  നമ്പര്‍ പ്ലെയ്റ്റ് മറച്ചു പിടിച്ച്  അതിവേഗത്തില്‍ ബൈക്കോടിച്ച് രക്ഷപ്പെടും.
കിട്ടുന്ന സ്വര്‍ണം  വര്‍ക്കല, ആലംകോട്, ചടയമംഗലം,  പാരിപ്പള്ളി  തുടങ്ങിയയിടങ്ങളിലെ  സ്വകാര്യ പണയമിടപാടു സ്ഥാപനങ്ങളിലും ജുവലറികളിലും  സുഹൃത്തുക്കള്‍ വഴി പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്യും.  പണം കഞ്ചാവിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും ആഡംബര ജീവിതത്തിനുമായാണ് വിനിയോഗിച്ചിരുന്നത്.
കഞ്ചാവു ഉപയോഗിക്കുന്നതിനും മറ്റുമായി കല്ലമ്പലത്ത് ഇവര്‍ക്കൊരു രഹസ്യ സങ്കേതം ഉണ്ടെന്ന് പൊലിസ് പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള വിവിധ സാമഗ്രികള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.  ഇവിടെ  നിരവധി സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ നിത്യസന്ദര്‍ശകരാണ്.ഇത്തരത്തില്‍ ഇരകളായ നിരവധി വിദ്യാര്‍ഥികളുടെ വിവരങ്ങളും പൊലിസിന് ലഭിച്ചു. പലരുടെയും രക്ഷിതാക്കളുമായി പൊലിസ് ബന്ധപ്പെട്ടു തുടങ്ങി.
പ്രതികളുടെ  ഇടനിലക്കാരായി സ്വര്‍ണം വില്‍ക്കുകയും പണയം വെക്കുകയും ചെയ്ത ചേര്‍ത്തല സ്വദേശി  ശരത്ത് ശരത്തപ്പന്‍, നാവായിക്കുളം സ്വദേശി മണികണ്ടന്‍ എന്നിവരെയും  അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റി പൊലീസ് മേധാവി സതീഷ് ബിനോക്ക്  കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ദന്‍,  പരവൂര്‍ സി.ഐ എ നസീര്‍,പാരിപ്പള്ളി എസ്.ഐ.  അബ്ദുല്‍ റഹ്മാന്‍, പരവൂര്‍ എസ്.ഐ.  കെ.ബാലന്‍, ജി.എസ്.ഐ വാമദേവന്‍,അഡി.എസ്.ഐ ജയചന്ദ്രന്‍പിള്ള, സിറ്റി ഷാഡോ പൊലിസ് അംഗങ്ങളായ ഗുരുപ്രസാദ്,കൃഷ്ണകുമാര്‍,ബൈജു പി. ജേറോം,സി.പി.ഒ ബിജോയ്,രാജേഷ്,നൗഷാദ്,എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago