HOME
DETAILS

താനൂരിൽ മന്ത്രിമാർ തമ്മിൽ ഉടക്ക്: വി. അബ്ദുറഹിമാൻ എത്തും മുൻപേ ആർ. ബിന്ദുവിന്റെ ഉദ്ഘാടനം; ചടങ്ങ് ബഹിഷ്കരിച്ച് കായികമന്ത്രി

  
Web Desk
March 09, 2026 | 10:39 AM

ministers at loggerheads r bindu opens tanur college building before v abdurahiman reaches the venue

താനൂർ: മലപ്പുറം താനൂരിൽ ഗവൺമെന്റ് കോളേജ് കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രിമാർ തമ്മിൽ പരസ്യമായ അസ്വാരസ്യം. കായികമന്ത്രി വി. അബ്ദുറഹിമാൻ എത്തുന്നതിന് മുൻപേ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടന കർമ്മം നിർവഹിച്ചതാണ് നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചത്.

ഇതിൽ പ്രതിഷേധിച്ച് മന്ത്രി വി. അബ്ദുറഹിമാൻ ചടങ്ങ് ബഹിഷ്കരിച്ചു. ഗവൺമെന്റ് കോളേജ് കെട്ടിടത്തിന്റെ ഉദ്​ഘാടനം നിശ്ചയിച്ചിരുന്ന സമയത്ത് തന്നെ മന്ത്രി ആർ. ബിന്ദു ഓൺലൈനായി കോളേജിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സ്ഥലത്തെ എം.എൽ.എ കൂടിയായ കായികമന്ത്രി വി. അബ്ദുറഹിമാൻ ചടങ്ങിനെത്തുന്നതിന് തൊട്ടുമുൻപാണ് ഉദ്ഘാടന നടപടികൾ പൂർത്തിയായത്. താൻ എത്തുന്നതിന് മുൻപേ ഉദ്ഘാടനം നടന്നു എന്നറിഞ്ഞതോടെ മന്ത്രി അബ്ദുറഹിമാൻ വേദിയിലേക്ക് വരാതെ മടങ്ങുകയായിരുന്നു.

പ്രോട്ടോക്കോൾ ലംഘനവും രാഷ്ട്രീയമായ അവഗണനയുമാണ് നടന്നതെന്ന ആരോപണം ഈ സംഭവത്തോടെ ശക്തമായിട്ടുണ്ട്. പ്രാദേശികമായി വലിയ ചർച്ചകൾക്കാണ് ഈ 'മിന്നൽ' ഉദ്ഘാടനം വഴിയൊരുക്കിയിരിക്കുന്നത്.

 

A protocol row recently broke out in Tanur, Malappuram, between two Kerala state ministers during the inauguration of a new government college building. Higher Education Minister R. Bindu reportedly inaugurated the building via an online ceremony before the arrival of Sports Minister V. Abdurahiman, who is also the local MLA for Tanur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  4 hours ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  4 hours ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  4 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  5 hours ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  5 hours ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  5 hours ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  5 hours ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 hours ago
No Image

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കുന്നു; കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങൾ

Kuwait
  •  6 hours ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; കെ.എസ്.ആർ.ടി.സിക്ക് 'എട്ടിന്റെ പണി', 30,000 രൂപ പിഴ!

Kerala
  •  6 hours ago