തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: നാല് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം, നെടുമങ്ങാട് വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. നെടുമങ്ങാട് - ആര്യനാട് റോഡിൽ നടന്ന അപകടത്തിൽ ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, രാജേഷ്, ബിനോയ്, അഭിനവ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപമാണ് അപകടം.
നേർക്കുനേർ രണ്ട് ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ശ്രീലാലും രാജേഷും സഞ്ചരിച്ചിരുന്ന ബൈക്ക്, ബിനോയും അഭിനവും സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്.
അപകടം നടന്ന ഉടനെ നാട്ടുകാരും പൊലിസും ചേർന്ന് നാലുപേരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീലാൽ, രാജേഷ്, ബിനോയ് എന്നിവർ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഭിനവ് ഇന്ന് പുലർച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
രണ്ട് ബൈക്കുകളും പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെക്കുറിച്ച് ആര്യനാട് പൊലിസ് അന്വേഷണം ആരംഭിച്ചു. യുവാക്കളുടെ അപ്രതീക്ഷിത വിയോഗത്തിൽ ഉഴമലയ്ക്കൽ ഗ്രാമം ഒന്നടങ്കം കണ്ണീരിലായിരിക്കുകയാണ്.
four young men from uzhamalakkal lost their lives in a tragic road accident near kulappada government hospital on the nedumangad-aryanad road.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."