HOME
DETAILS

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

  
Web Desk
April 25, 2026 | 9:45 AM

anna hazare react to raghav chadha joining bjp

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി എംപിമാരുടെ കൂറുമാറ്റത്തില്‍ പ്രതികരിച്ച് അണ്ണാ ഹസാരെ. പാര്‍ട്ടി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ നേതാക്കള്‍ പാര്‍ട്ടി വിടുമായിരുന്നില്ലെന്ന് ഹസാരെ പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യനഗര്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസാരെ. 

ഛദ്ദയടക്കമുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കും അവര്‍ പാര്‍ട്ടി വിട്ടത്. 2011-12 ല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരും, കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും അധികാരത്തിലിരിക്കെ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ പ്രസ്ഥാനമാണ് ആം ആദ്മി പാര്‍ട്ടിക്ക് രൂപം നല്‍കിയത്. അരവിന്ദ് കെജ് രിവാള്‍, രാഘവ് ഛദ്ധ തുടങ്ങി പ്രമുഖ നേതാക്കള്‍ രാഷ്ട്രീയത്തില്‍ എത്തുന്നതും ഈ കാലയളവിലാണ്. ഹസാരെയുടെ സമരങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ശിഥിലമാക്കി ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള തന്ത്രമായിരുന്നെന്ന് തുടക്കത്തിലേ വിമര്‍ശനമുയര്‍ന്നിരുന്നു. 

അഴിമതി വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഹസാരെ ബിജെപി സര്‍ക്കാരിനെതിരെ ഇതുവരെ പ്രസ്താവന നടത്തിയിട്ടില്ല. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജനദ്രോഹ ബില്ലുകള്‍ക്കെതിരെയും പ്രതികരിക്കാറില്ലെന്നും വിമര്‍ശനമുണ്ട്. കാലങ്ങള്‍ക്കിപ്പുറം ആംആദ്മി പിളര്‍പ്പിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ഹസാരെയുടെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  3 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  3 hours ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  3 hours ago
No Image

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

Kerala
  •  4 hours ago
No Image

ഗസ്സയിൽ പരുക്കേറ്റവർക്ക് കൃത്രിമ അവയവങ്ങൾ നിഷേധിച്ച് ഇസ്റാഈൽ: മൗനം അവലംബിച്ച് ലോകം

International
  •  4 hours ago
No Image

ചെറുപ്പക്കാർക്കിടയിൽ മലാശയ അർബുദം പടരുന്നു; മരണനിരക്കിൽ വൻ വർധനവെന്ന് പഠനം

International
  •  4 hours ago
No Image

പശ്ചിമ ബംഗാളില്‍ വീണ്ടും ഇഡി റെയ്ഡ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മിന്നല്‍ പരിശോധന

National
  •  4 hours ago
No Image

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാതപമേറ്റതെന്ന് സംശയം

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബിന്ദു കൃഷ്ണയെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.പി വോട്ട് മറിച്ചു? ; സി.പി.എം-ആര്‍.എസ്.പി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 hours ago
No Image

കമ്പത്ത് പടക്കനിര്‍മാണശാലയില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു

Kerala
  •  5 hours ago