HOME
DETAILS

കണ്ണൂരില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെ.സുധാകരന്‍

  
Web Desk
March 09, 2026 | 11:43 AM

Will contest in Kannur K Sudhakaran announces his candidature

കണ്ണൂര്‍: നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍. കണ്ണൂരില്‍ നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ 110 ശതമാനം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ താന്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

അതേസമയം നേരത്തെ കണ്ണൂരില്‍ താന്‍ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതുവരെ അക്കാര്യം പാര്‍ട്ടി ചോദിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. കണ്ണൂരില്‍ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു ചോദ്യം ഉണ്ടായാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും ചോദിക്കാതെ താല്‍പര്യം അറിയിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അന്തിമ ധാരണയായിട്ടില്ല. കെ സുധാകരനടക്കം ഇളവ് നല്‍കുന്നതും നേതൃത്വത്തിന്റെ പരിഗണനയിലാണ്. കണ്ണൂരില്‍ മത്സരിക്കുമെന്ന് നേരത്തെയും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മറ്റു കോണ്‍ഗ്രസ് നേതാക്കളും കണ്ണൂര്‍ സീറ്റ് ഉന്നമിടുന്നുണ്ട്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപത്തിന് തെളിവില്ല; ഡോ. റാമിന്റെ മുൻകൂർ ജാമ്യവിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 hours ago
No Image

ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളില്‍ 95ഉം ഇന്ത്യയില്‍; വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് 

National
  •  7 hours ago
No Image

ഇറാൻ വലിയ ഭീഷണി; ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  7 hours ago
No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയെയും 6 എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആം ആദ്മി

latest
  •  7 hours ago
No Image

ബ്രണ്ണന്‍ കോളജിലെ സ്‌ട്രോങ് റൂമിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ് 

Kerala
  •  8 hours ago
No Image

'ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പൊട്ടി വീണവനല്ല, കഷ്ടപ്പെട്ട് വന്നവനാണ്'; തുറന്നടിച്ച് ചെന്നിത്തല

Kerala
  •  8 hours ago
No Image

യുഎഇയിൽ മെയ് മാസത്തിലെ പെട്രോൾ വില വർദ്ധിക്കുമോ? നിരക്കുകൾ 4 ദിർഹം കടക്കാൻ സാധ്യത

uae
  •  8 hours ago
No Image

വടകരയിൽ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസ്: മൂന്ന് സി.പി.എം പ്രവർത്തകർ പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി; വധശ്രമത്തിന് കേസ്

crime
  •  8 hours ago
No Image

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ! ചരിത്ര സെഞ്ച്വറിയുമായി കെ.എൽ; സഞ്ജുവിനെ പിന്നിലാക്കി റെക്കോർഡ് കുതിപ്പ്

Cricket
  •  9 hours ago
No Image

ജോലി പൂർത്തിയാക്കിയിട്ടും പണം നൽകുന്നില്ലേ? യുഎഇയിലെ നിയമപരമായ അവകാശങ്ങളും നഷ്ടപരിഹാരവും അറിഞ്ഞിരിക്കാം

uae
  •  9 hours ago