HOME
DETAILS

റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ യാത്ര ചെയ്തത് ഏഴു ലക്ഷത്തിലധികം പേര്‍

  
March 12, 2026 | 2:59 AM

700000 passengers used Haramain High-Speed Train during Ramadan

റിയാദ്: റമദാന്‍ ആരംഭിച്ച് ആദ്യത്തെ 20 ദിവസത്തിനുള്ളില്‍ സന്ദര്‍ശകരും തീര്‍ഥാടകരും ഉള്‍പ്പെടെ 7,00,000ത്തിലധികം യാത്രക്കാര്‍ ഹറമൈന്‍ അതിവേഗ റെയില്‍വേ ഉപയോഗിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടി.ജി.എ) അറിയിച്ചു.
ഈ കാലയളവില്‍ 2,300ലധികം സര്‍വീസുകളാണ് ഹറമൈന്‍ ട്രെയിന്‍ നടത്തിയത്. നഗരങ്ങള്‍ക്കിടയിലുള്ള റോഡ് ഗതാഗതത്തിന്റെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം, മുഴുവന്‍ സമയവും സുരക്ഷിതവും വേഗമേറിയതുമായ യാത്രാസൗകര്യം ഒരുക്കുന്നതില്‍ ഹറമൈന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും ടി.ജി.എ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിലും യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിലും ട്രെയിന്‍ വലിയ സഹായമാണ്.
വര്‍ഷം മുഴുവനും തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന സഊദിയിലെ പ്രധാന ഗതാഗത പദ്ധതികളിലൊന്നാണ് ഹറമൈന്‍ അതിവേഗ റെയില്‍വേ. ജിദ്ദ, കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവ വഴി മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. 453 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വൈദ്യുതീകരിച്ച പാതയിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെയാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ട്രെയിനുകളുടെ പട്ടികയിലും ഹറമൈന്‍ ഇടംപിടിച്ചിട്ടുണ്ട്.

The Transport General Authority (TGA) announced that the Haramain High-Speed Railway has transported more than 700,000 passengers, including visitors and pilgrims, from the start of Ramadan through the 20th day of the holy month. TGA explained that the number of trips operated by the Haramain High-Speed Railway exceeded 2,300.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  2 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  2 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  2 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  2 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  2 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  2 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  2 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  2 days ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  2 days ago