HOME
DETAILS

സന്ദീപ് വാര്യരുടെ ആദ്യ പത്രികയിൽ ഗുരുതര പിഴവുകൾ; ഒടുവില്‍ പരിഹാരം

  
സ്വന്തം ലേഖകൻ
March 25, 2026 | 2:58 AM

udf candidate sandeep warrier resubmits nomination after errors in thrikkarippur

നീലേശ്വരം (കാസർകോട്): തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ആദ്യം സമർപ്പിച്ച പത്രികയിൽ ഉണ്ടായ ഗുരുതരമായ പിഴവുകൾ. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിന്നീട് തിരക്കിട്ട് വീണ്ടും പത്രിക തയാറാക്കി സമർപ്പിക്കുകയായിരുന്നു. 

പത്രിക പൂരിപ്പിച്ച് തയാറാക്കിയത് മുമ്പ് പലതവണ സ്ഥാനാർഥികൾക്ക് വേണ്ടി പത്രിക തയാറാക്കിയയാളുടെ നേതൃത്വത്തിലായിരുന്നു. 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കേണ്ടിരുന്ന സാക്ഷ്യപത്രം 100 രൂപയുടെ മുദ്രപത്രത്തിലാണ് തയാറാക്കിയത്. സത്യവാങ്മൂലത്തിന്റെ എല്ലാ പേജുകളിലും ഒപ്പുവയ്ക്കണമെന്നിരിക്കെ അവസാന പേജിൽ മാത്രമാണ് ഒപ്പുവച്ചിരുന്നത്. രാജ്മോഹൻ ഉണ്ണിത്താന്റെ നിർദേശപ്രകാരം ബി.എം ജമാലാണ് എത്രയും പെട്ടെന്ന് രണ്ടാമത്തെ പത്രികകൾ സ്ഥാനാർഥിക്ക് തയാറാക്കികൊടുത്തത്. ആദ്യം സമർപ്പിച്ച പത്രികകൾ വരണാധികാരി തള്ളുമെന്ന് സൂചന ലഭിച്ചതോടെ പത്രികാസമർപ്പണത്തിന്റെ സമയം അവസാനിക്കുന്ന അവസാനനിമിഷം വീണ്ടും ഒരു സെറ്റ് പത്രികകൾകൂടി നൽകുകയായിരുന്നു. 

തിങ്കളാഴ്ച മൂന്നുവരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. സമയം അതിക്രമിച്ചതിനെ തുടർന്ന് ടോക്കൺ സമ്പാദിച്ച് തിങ്കളാഴ്ച മൂന്നിനു ശേഷമാണ് പത്രിക നൽകാനായത്. 

UDF candidate Sandeep Warrier of Thrikkarippur had to resubmit his nomination papers after serious errors were found in the first submission. The corrected papers were promptly filed to meet election requirements.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  2 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  2 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  2 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  2 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  2 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  2 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  2 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  2 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  2 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  2 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  2 days ago