HOME
DETAILS

'സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു... കാലില്‍ ആണി കുത്തിക്കയറ്റി' കണ്ണില്ലാ സയണിസ്റ്റ് ക്രൂരത

  
Web Desk
March 25, 2026 | 3:28 AM

Toddler Tortured in Gaza to Coerce Father

ഗസ്സ: മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈല്‍ അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകള്‍ പുറത്ത്. ഗസ്സയില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കിരയാക്കിയതായി റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

പെരുന്നാളിന്റെ പിറ്റേ ദിവസം അല്‍ മഗാസി അഭയാര്‍ഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയില്‍ കുഞ്ഞിനെ കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. 

കുഞ്ഞിന്റെ പിതാവായ ഉസാമ, മകനെയും തോളിലേറ്റി ക്യാംപിന്റെ കിഴക്കന്‍ മേഖലയിലേക്ക് (യെല്ലോ ലൈന്‍) നടന്നുപോകുമ്പോള്‍ ഇസ്റാഈല്‍ സൈന്യം തടയുകയായിരുന്നു. ഉസാമയുടെ തോളിലേക്ക് വെടിയുതിര്‍ക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുഞ്ഞിനെ പിതാവില്‍ നിന്ന് പിടിച്ചുവാങ്ങിയ സൈന്യം, ഇരുവരെയും മണിക്കൂറുകളോളം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 

 

മണിക്കൂറുകള്‍ക്ക് ശേഷം റെഡ്ക്രോസ് വഴിയാണ് കുഞ്ഞിനെ വീട്ടുകാര്‍ക്ക് കൈമാറിയത്. ഏറ്റുവാങ്ങുമ്പോള്‍ പിഞ്ചുശരീരത്തില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. ബോധപൂര്‍വമുള്ള ക്രൂരമായ പീഡനംമൂലമാണ് മുറിവെന്ന് പരിശോധിച്ച ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
പിഞ്ചുശരീരത്തില്‍ സിഗരറ്റ് കുത്തിക്കെടുത്തിയെന്നും കാലില്‍ ആണിയടിച്ചതായും കുഞ്ഞിന്റെ മാതാവ് പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇത് ശരിവയ്ക്കുന്നു. മാനസികമായി അസ്ഥിരത നേരിടുന്ന പിതാവ് ഉസാമയെ തളര്‍ത്താനും സമ്മര്‍ദം ചെലുത്താനുമാണ് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
അതേസമയം, സൈന്യം പിടിച്ചുകൊണ്ടുപോയ ഉസാമയെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. സംഭവത്തിന് ശേഷം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും നിര്‍ത്താതെ കരയുകയാണെന്നും കുടുംബം അറിയിച്ചു. 

disturbing report of extreme child abuse where a one-and-a-half-year-old toddler suffered burns and injuries, highlighting ongoing concerns about violence and human rights violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  4 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  4 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  4 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  4 days ago