HOME
DETAILS

ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബി.ജെ.പിയുടെ പരാതി

  
March 27, 2026 | 5:27 AM

bjp-complaint-against-v-sivankutty-for-seeking-votes-on-official-letterhead

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ വി ശിവന്‍കുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തെന്നാണ് പരാതി. നേമം മണ്ഡലത്തിലെ ബി.ജെ.പി ലീഗല്‍ ഇന്‍ ചാര്‍ജ് അഡ്വ. പ്രകാശ് ആര്‍ സിയാണ് മണ്ഡലം വരണാധികാരിക്ക് പരാതി നല്‍കിയത്.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വോട്ടര്‍മാരുടെ പിന്തുണയും സഹായവും അഭ്യര്‍ഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ശിവന്‍കുട്ടിയുടെ നടപടി മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ആരോപിക്കുന്നു.

എന്നാല്‍ സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റര്‍ പാഡ് പരാതിയില്‍ പറയുന്നതുപോലെ ഉപയോഗിച്ചിട്ടില്ലെന്ന് വി.ശിവന്‍കുട്ടി വരണാധികാരിക്കു വിശദീകരണം നല്‍കി. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികള്‍ക്ക് കത്തയച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു സഹായവും പിന്തുണയും അഭ്യര്‍ഥിച്ചതെന്നും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാര്‍ച്ച് 15നാണെന്നും വി. ശിവന്‍കുട്ടി വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. 

 

The Bharatiya Janata Party has filed a complaint against Minister V. Sivankutty, alleging that he sought votes using an official letterhead. The party claims this amounts to a violation of election norms and the Model Code of Conduct. Authorities are expected to examine the complaint and take appropriate action if required

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  7 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  7 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  7 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  7 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  7 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  7 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  7 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  7 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  7 days ago