HOME
DETAILS

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

  
Web Desk
March 31, 2026 | 2:07 AM

rahul gandhi criticizes pm modi at udf rally in pathanamthitta

പത്തനംതിട്ട: കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വരണമെന്നല്ല, കോൺഗ്രസ് പരാജയപ്പെടണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ യു.ഡി.എഫ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കാരായ എൽ.ഡി.എഫ് സർക്കാരിനെ ഭീഷണിയിലൂടെ വരുതിയിൽനിർത്താം എന്നു മോദി കരുതുന്നു. 
അമേരിക്കയുമായി വ്യാപാരകരാർ ഉണ്ടാക്കി ചെറുകിട വ്യവസായ മേഖലയേയും കാർഷിക മേഖലയേയും മോദി ട്രംപിന് അടിയറവ് വച്ചു. ഭീഷണിയിലൂടെ ട്രംപ് നരേന്ദ്ര മോദിയേയും മോദി പിണറായി വിജയനെയും നിയന്ത്രിക്കുന്നു. മറ്റുള്ളവരെ അപമാനിക്കുന്നതും വിദ്വേഷവും ദേഷ്യവുമെല്ലാം നല്ല ഗുണങ്ങളാണെന്നാണ് നരേന്ദ്ര മോദിയും പിണറായി വിജയനും കരുതുന്നത്.  എന്നാൽ കേരളത്തിന്റെ ആത്മാവ് എന്നു പറയുന്നത് അതല്ല. മറ്റുള്ളവരെ ആക്രമിക്കാനും ദ്രോഹിക്കാനുമല്ല ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. അഹങ്കാരത്തെക്കാൾ വിനയമാണ് നല്ലത് എന്നും വെറുപ്പിനേക്കാൾ സ്നേഹമാണ് നല്ലതെന്നും തന്നെ പഠിപ്പിച്ചത് കേരളസമൂഹമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

എല്ലാവരേയും സ്നേഹത്തോടെയും ബഹുമാനത്തോടെയും കാരുണ്യത്തോടെയും പരിഗണിക്കാൻ കഴിവുള്ള സർക്കാരുണ്ടാക്കാൻ യു.ഡി.എഫിനു മാത്രമേ കഴിയു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചടങ്ങിൽ ആന്റോ ആന്റണി എം.പി അധ്യക്ഷനായി. 

Lok Sabha Opposition Leader Rahul Gandhi alleged that Prime Minister Narendra Modi is more interested in seeing the Congress defeated in Kerala than bringing the BJP to power in the state. He made the remarks while addressing a UDF rally in Pathanamthitta.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  4 days ago
No Image

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Kerala
  •  4 days ago
No Image

ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി; നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി, മതില്‍ തകര്‍ത്ത് തെങ്ങില്‍ ഇടിച്ചു

Kerala
  •  4 days ago
No Image

സണ്ണി ജോസഫിന്റെ പിന്തുണ കെ.സിക്ക് ; 63ല്‍ 47ഉം കൂടെ; എം.എല്‍.എമാര്‍ പിന്തുണ രേഖപ്പെടുത്തിയതിന്റെ വിവരം പുറത്തു വിട്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

Kerala
  •  4 days ago
No Image

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  4 days ago
No Image

മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല, ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല; സന്ദീപ് വാര്യർ

Kerala
  •  4 days ago
No Image

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

Health
  •  4 days ago
No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  4 days ago
No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  4 days ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  4 days ago