HOME
DETAILS

ഈസ്റ്ററിന് നാട്ടിലെത്താൻ പ്രത്യേക ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ആശ്വാസമായി റെയിൽവേ

  
April 02, 2026 | 1:41 AM

special trains announced ahead of good friday and easter rush

പാലക്കാട്: ദുഃഖവെള്ളി, ഈസ്റ്റർ  പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്  റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ എഗ്‌മൂർ - തിരുവനന്തപുരം നോർത്ത്, ഹുബ്ബള്ളി - കൊല്ലം എന്നീ റൂട്ടുകളിലാണ് ഈ സ്പെഷൽ സർവിസുകൾ നടത്തുന്നത്.

ചെന്നൈ എഗ്‌മൂർ - തിരുവനന്തപുരം നോർത്ത് സ്പെഷൽ (06113/06114) ട്രെയിൻ ചെന്നൈയിൽ നിന്ന് ഇന്നും  മടക്കയാത്ര ഏപ്രിൽ 5 നുമാണ് ക്രമീകരിച്ചിരിക്കുന്നത്.  ഇന്ന് രാത്രി 11.55-ന് ചെന്നൈ എഗ്‌മൂറിൽ നിന്ന് പുറപ്പെട്ട് നാളെ വൈകീട്ട് 6 ന് തിരുവനന്തപുരം നോർത്തിൽ എത്തും.  തിരുവനന്തപുരം നോർത്തിൽ നിന്ന് ഏപ്രിൽ 5-ന് വൈകീട്ട് 5.15-ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.30-ന് ചെന്നൈ എഗ്‌മൂറിൽ എത്തും. 4 എസി ത്രീ ടയർ, 10 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് (ദിവ്യാംഗ സൗഹൃദം) കോച്ചുകളാണ് ഉണ്ടാവുക. പെരമ്പൂർ, അരക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.

ഇന്ന് രാവിലെ 7.05-ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന  ഹുബ്ബള്ളി - കൊല്ലം - ഹുബ്ബള്ളി സ്പെഷൽ  നാളെ  രാവിലെ 07.00-ന് കൊല്ലത്തെത്തും. തിരിച്ച് നാളെ  രാവിലെ 10.45-ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.40-ന് ഹുബ്ബള്ളിയിലെത്തും.  1 എസി ടൂ ടയർ, 3 എസി ത്രീ ടയർ, 7 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് (ദിവ്യാംഗ സൗഹൃദം) എന്നീ കോച്ചുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.   ഹാവേരി, ദാവൻഗരെ, തുമകൂരു, എസ്.എം.വി.ടി ബംഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.

Considering the surge in passenger demand during Good Friday and Easter, Indian Railways has announced special train services. The additional services will operate on the Chennai Egmore–Thiruvananthapuram North and Hubballi–Kollam routes to ease travel congestion during the festive period.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ പുതിയ പാറ്റ വിപ്ലവം; വ്യവസ്ഥിതിയോടുള്ള പുതുതലമുറയുടെ വിയോജിപ്പ് | Cockroach Janta Party

National
  •  7 days ago
No Image

'ദുബൈ നൗ' ആപ്പിൽ 180 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കുന്നു

uae
  •  7 days ago
No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  8 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  8 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  8 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  8 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  8 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  8 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  8 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  8 days ago