HOME
DETAILS

ചെറിയ കുറ്റങ്ങളെ ക്രിമിനൽക്കുറ്റങ്ങളുടെ കൂട്ടത്തിൽ നിന്ന് മാറ്റി സിവിൽ കുറ്റമാക്കുന്ന ജൻവിശ്വാസ് ബിൽ ലോക്‌സഭ പാസാക്കി

  
April 02, 2026 | 4:53 AM

lok sabha passes jan vishwas bill to decriminalize minor offences

ഡൽഹി: വിവിധ ചെറിയ കുറ്റങ്ങളിലുള്ള ക്രിമിനൽ നടപടികൾ ഒഴിവാക്കുകയും പിഴ ചുമത്തി വിട്ടയക്കാവുന്ന സിവിൽ കുറ്റമാക്കി മാറ്റുകയും ചെയ്യുന്ന ജൻവിശ്വാസ് ബിൽ ലോക്‌സഭ പാസാക്കി. 23 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ നിർദേശിക്കുന്നതാണ് ബിൽ. 1000ത്തിലധികം കുറ്റകൃത്യങ്ങൾ യുക്തിസഹമാക്കുകയും കാലഹരണപ്പെട്ടതും അനാവശ്യവുമായ വ്യവസ്ഥകൾ നീക്കം ചെയ്യുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. അതിൽ 717 വ്യവസ്ഥകൾ ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിനായി കുറ്റകൃത്യരഹിതമാക്കുന്നു. 67 വ്യവസ്ഥകൾ ജീവിതം എളുപ്പമാക്കുന്നതിന് നിർദേശിക്കുന്നു.

ബിസിനസ് ചെയ്യുന്നതും ജീവിക്കുന്നതും എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യക്കാരെ ഭരിക്കാൻ ബ്രിട്ടിഷുകാർ കൊണ്ടുവന്ന പഴയ നിയമങ്ങൾ ബിൽ ഇല്ലാതാക്കുന്നു. ഇനി മുതൽ ചെറിയ കാര്യങ്ങൾക്ക് ആളുകൾ കോടതികളിൽ പോകേണ്ടിവരില്ലെന്നും ഗോയൽ പറഞ്ഞു. ബിൽ അഴിമതി വർധിപ്പിക്കുമെന്നും ആഴത്തിലുള്ള ഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് കോൺഗ്രസിലെ ചമല കിരൺ കുമാർ റെഡ്ഡി പറഞ്ഞു.

ക്രിമിനൽ ശിക്ഷകൾ നേർപ്പിക്കുന്നത് ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം മെച്ചപ്പെടുത്തില്ല. വ്യാജ മരുന്നുകളും വ്യാജ സൗന്ദര്യവർധക വസ്തുക്കളും നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കുള്ള തടവ് ബിൽ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.പിയുടെ എൻ.കെ പ്രേമചന്ദ്രൻ, ആർ.എൽ.പിയുടെ ഹനുമാൻ ബെനിവാൾ, സമാജ്വാദി പാർട്ടിയുടെ പ്രിയ സരോജ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

The Lok Sabha has passed the Jan Vishwas Bill, aimed at decriminalizing minor offences by replacing criminal penalties with fines and civil penalties. The bill proposes amendments to 784 provisions across 79 central laws involving 23 ministries, with the goal of improving ease of doing business and reducing the burden on the judicial system.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  4 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  4 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  4 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  4 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  4 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  4 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  4 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  4 days ago