HOME
DETAILS

ഇതിഹാസം വിരമിക്കുന്നു? സൂചന നൽകി സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്

  
April 02, 2026 | 11:48 AM

David Miller who was part of the hybrid contract was released

ഡർബൻ: ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ കരാറിൽ വമ്പൻ മാറ്റങ്ങൾ. ഹൈബ്രിഡ് കരാറിൻ്റെ ഭാഗമായിരുന്ന ഡേവിഡ് മില്ലർ പുറത്തായി. ഈ സീസണിൽ ഏതെല്ലാം പരമ്പരകൾക്ക് ഓരോ താരവും ലഭ്യമാവും എന്നതിനെ ആശ്രയിച്ചാണ് കരാർ നൽകുക. കഴിഞ്ഞ സീസണിൽ ആസ്ത്രേലിയക്കെതിരായ പരിമിത ഓവർ മത്സരങ്ങൾ മില്ലർക്ക് നഷ്‌ടമായിരുന്നു. ഇത്തവണ താരത്തെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. നിലവിൽ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഒരു കരാറിന്റെയും ഭാഗമല്ല മില്ലർ. വിരമിക്കലിൻ്റെ സൂചനയാണ് ബോർഡ് നൽകുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ വിരമിക്കുന്ന കാര്യം ഇതുവരെ മില്ലർ സൂചിപ്പിച്ചിട്ടില്ല.

മുൻനിര താരം റാസി വാൻഡർ ഡസൻ, രേ‌ന്ദ ബർഗർ, ജെറാൾഡ് കോട്‌സി, ലിസാഡ് വില്യംസ്, റീസ ഹെൻട്രിക്സ് എന്നിവരെല്ലാം കരാറിന് പുറത്താണ്. അതേസമയം ഒട്നീൽ ബാർട്‌മാൻ, കോർബിൻ ബോഷ്, മാത്യു ബ്രിറ്റ്സ്കി, ഡെവാൾഡ് ബ്രെവിസ്, കരാബോ മെസോ എന്നിവർക്ക് ആദ്യമായി പുതിയ ദേശീയ കരാർ അനുവദിച്ചിട്ടുണ്ട്.

2026-27 സീസണിലേക്കായിട്ടാണ് കരാർ അനുവദിച്ചത്. ഓഫ്സ്പിന്നർ സൈമൺ ഹാർമർക്ക് ഹൈബ്രിഡ് കരാർ അനുവദിച്ചിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ 18 പേർക്കും വനിത വിഭാഗത്തിൽ 15 പേർക്കുമാണ് കരാർ നൽകിയത്. ടീമിലെത്താൻ സാധ്യതയുള്ള 20 താരങ്ങളുടെ പട്ടികയും ക്രിക്കറ്റ് സൗത്താഫ്രിക്ക പുറത്തുവിട്ടു. ഇവർക്ക് ആഭ്യന്തര ക്രിക്കറ്റിൽ കരാറുണ്ടായിരിക്കും. ടീമിൽ പരുക്കേറ്റാൽ ഇവരിൽ നിന്ന് താരങ്ങളെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

Big changes in the contract of the South African national cricket team. David Miller, who was part of the hybrid contract, has been dropped. The contract will be given depending on which series each player is available for this season. Miller missed the limited-overs matches against Australia last season. The reason for the player's exclusion this time is not clear. Miller is currently not part of any contract with Cricket South Africa. The board is reportedly hinting at retirement. However, Miller has not yet indicated retirement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  10 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  10 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  10 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  10 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  10 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  10 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  10 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  10 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  10 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  10 days ago