HOME
DETAILS

അസം നിയമസഭാ തെരഞ്ഞെടുപ്പ്: 11 കർമ്മപദ്ധതികളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

  
Web Desk
April 02, 2026 | 1:34 PM

Assam assembly elections congress releases manifesto with 11 action plans

ബൊകാജൻ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ജനപ്രിയ വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ബൊകാജനിലെ വൻ തെരഞ്ഞെടുപ്പ് റാലിയിൽ വെച്ച് രാഹുൽ ഗാന്ധിയാണ് പത്രിക പ്രകാശനം ചെയ്തത്. അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഭരണനിർവഹണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി 11 പ്രധാന മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസന രേഖയാണ് പാർട്ടി വോട്ടർമാർക്ക് മുന്നിൽ വെച്ചിരിക്കുന്നത്.

പ്രധാന വാഗ്ദാനങ്ങൾ
 
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ക്യാഷ്‌ലെസ് ആരോഗ്യ ഇൻഷുറൻസ്.

സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപ അധിക സഹായം.

പത്ത് ലക്ഷം 'ഖിലോഞ്ചിയ' (തദ്ദേശീയ) താമസക്കാർക്ക് ഭൂമി പട്ടയം നൽകും.

വയോധികർക്ക് പ്രതിമാസം 1,250 രൂപ ധനസഹായം.

പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 100 ദിവസത്തിനുള്ളിൽ നീതി ലഭ്യമാക്കും.

"അസമിന്റെ സമഗ്ര വികസനവും ജനങ്ങളുടെ സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രകടനപത്രിക. കൃഷി, വ്യവസായവൽക്കരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

നേരത്തെ മാർച്ച് 29-ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അസം സന്ദർശിച്ച വേളയിൽ കോൺഗ്രസിന്റെ 'അഞ്ചിന ഉറപ്പുകൾ' പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വിശദമായ പത്രിക പുറത്തിറക്കിയിരിക്കുന്നത്.

126 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും. മെയ് 4-നാണ് ഫലപ്രഖ്യാപനം. വടക്കുകിഴക്കൻ സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പ്.

 

Congress leader Rahul Gandhi officially released the party's manifesto for the upcoming Assam Assembly elections during a rally in Bokajan. Accompanied by Assam Congress President Gaurav Gogoi, the party outlined a roadmap focusing on 11 key sectors, including governance, healthcare, infrastructure, and agriculture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  3 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  3 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  3 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  3 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  3 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  3 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  3 days ago