HOME
DETAILS

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

  
Web Desk
April 02, 2026 | 3:25 PM

vote chori allegation in andra pradesh assembly election

ന്യൂഡല്‍ഹി: 2024ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. സാമ്പത്തിക വിദഗ്ദന്‍ പരകാല പ്രഭാകറാണ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 

അര്‍ധരാത്രിക്ക് ശേഷം 17 ലക്ഷം പേര്‍ വോട്ട് ചെയ്‌തെന്നും, ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തിയതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വോട്ട് ചോരി വെളിപ്പെടുത്തലിന് സമാനമായ ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 

എന്‍ഡിഎയുമായി സഖ്യം ചേര്‍ന്ന ചന്ദ്രബാബുവിന്റെ ടിഡിപി തെരഞ്ഞെടുപ്പില്‍ 175 സീറ്റുകളില്‍ 164 എണ്ണവും തൂത്തുവാരിയാണ് അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ ക്രമക്കേട് ആരോപണം ഉയര്‍ന്നിരുന്നു. 3500 ബൂത്തുകളില്‍ പുലര്‍ച്ചെ രണ്ടുമണിവരെ വോട്ടെടുപ്പ് തുടര്‍ന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 4.16 ശതമാനം വോട്ടുകളും രാത്രി 11.45നും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് രേഖപ്പെടുത്തപ്പെട്ടത്. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഏകദേശം 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതില്‍ പന്ത്രണ്ട് മണിക്ക് ശേഷം മാത്രം 17 ലക്ഷം പേര്‍ വോട്ട് ചെയ്തു. പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് ശേഷം ഓരോ സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുതയെന്നും പരകാല പ്രഭാകര്‍ പറയുന്നു. രാത്രി എട്ടുമണിക്ക് ശേഷം അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2024 മേയ് 13ന് വൈകീട്ട് അഞ്ചിനാണ് വോട്ടിങ് അവസാനിച്ചത്. അന്നേദിവസം ആന്ധ്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ 68.04 ശതമാനം പോളിങ് നടന്നെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. രാത്രി എട്ടിലെ കണക്കില്‍ പോളിങ് 68.12 ശതമാനമായി ഉയര്‍ന്നു. രാത്രി 11.45ന് 76.50 ശതമാനവും, നാല് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ അന്തിമ കണക്കുപ്രകാരം പോളിങ് 81.79 ശതമാനവുമായി. 

ഫലം പുറത്തുവന്നപ്പോള്‍ ടിഡിപി 135 സീറ്റ്, ബിജെപി 8, പവന്‍ കല്യാണിന്റെ ജനസേന 21 എന്നിങ്ങനെയായിരുന്നു കക്ഷിനില. റെക്കോര്‍ഡ് ജയത്തില്‍ അന്നുതന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് ശരിവെക്കുന്ന തെളിവുകളാണ് പ്രഭാകര്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. 

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അന്നേദിവസം ഉന്നയിക്കാതെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാല്‍ ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോം 17സി എന്തുകൊണ്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയില്ല എന്ന് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. വോട്ടര്‍ പട്ടികകള്‍ മെഷീന്‍- റീഡബിള്‍ ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിക്കാത്തത് സ്വതന്ത്ര പരിശോധനയെ ദുഷ്‌കരമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പോളിങ് സമയം കഴിഞ്ഞ് വരി നില്‍ക്കുന്ന വോട്ടര്‍മാരുടെ കണക്കുകളും ബൂത്ത് തലത്തിലുള്ള തത്സമയ വിവരങ്ങളും ലഭ്യമല്ലാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

allegations of widespread irregularities in the 2024 andhra pradesh legislative assembly elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  2 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  2 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  2 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  2 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  2 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  2 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  2 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  2 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  2 days ago