HOME
DETAILS

ജാമിയ മില്ലിയ്യക്ക് കീഴില്‍ സൗജന്യ യു.പി.എസ്.സി പരിശീലനം; പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം 

  
Web Desk
April 01, 2026 | 12:40 PM

free upsc coachin under jamia millia islamia

ഡൽഹി ജാമിയ മില്ലിയ്യ ഇസ്‌ലാമിയയുടെ സൗജന്യ യുപിഎസ്‌സി സിവിൽ സർവീസ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷ നടത്തിയാണ് അഡ്മിഷൻ. രാജ്യത്തെ 13 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. അതിൽ കോഴിക്കോടും ഉൾപ്പെടും. മേയ് 26ന് മുൻപായി അപേക്ഷിക്കണം.  

പ്രവേശന പരീക്ഷ

ജാമിയ മില്ലിയയുടെ 2026ലെ റെഡിഡൻഷ്യൽ കോച്ചിങ് സിവിൽ സർവീസസ് കോച്ചിങ് പ്രോഗ്രാമിനുള്ള എൻട്രൻ പരീക്ഷ ജൂൺ 6നാണ് നടക്കുക. കോഴിക്കോട്, ഡൽഹി, ജയ്പൂർ, ശ്രീനഗർ, ജമ്മു, ഹൈദരാബാദ്, ഗുവാഹത്തി, മുംബൈ, പട്‌ന, കൊൽക്കത്ത, ലക്‌നോ, ബെംഗളുരു, റാഞ്ചി എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. 

പ്രവേശന പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികളെ ഇന്റർവ്യൂവിന് വിളിപ്പിക്കും. തുടർന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിക്കും. സെപ്റ്റംബർ 1 മുതലാണ് ക്ലാസുകൾ ആരംഭിക്കക. 

തീയതികൾ

അപേക്ഷ നൽകേണ്ട അവസാന തീയതി  മേയ് 26
തെറ്റ് തിരുത്താനുള്ള അവസരം  മെയ് 29 മുതൽ 30 വരെ
പ്രവേശന പരീക്ഷ  ജൂൺ 6ന്
ഫല പ്രഖ്യാപനം  ജൂലൈ 10ന്
ഇന്റർവ്യൂ  ജൂലൈ 16 മുതൽ 30 വരെ
അന്തിമ റാങ്ക് ലിസ്റ്റ്  ആഗസ്റ്റ് 7
അഡ്മിഷൻ അവസാനിക്കുന്ന തീയതി  ആഗസ്റ്റ് 18
ക്ലാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബർ 1 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർക്ക് admission.jmi.ac.in എന്ന വെബ്സെെറ്റ് മുഖേന അപേക്ഷ നൽകാം. ന്യൂനപക്ഷ സമുദായങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സിവിൽ സർവിസിന് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പരിശീലന പരിപാടി. ഹോസ്റ്റൽ സൗകര്യങ്ങളും ലൈബ്രറി സൗകര്യങ്ങളും ഇതോടൊപ്പം ലഭിക്കും. ബിരുദം പൂർത്തിയാക്കിയവരും 2027 ലെ സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയൂ. ഏതെങ്കിലും സ്ഥാപനത്തിൽ റെഗുലർ കോഴ്‌സ് പഠിക്കുന്നവർക്കോ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കോ ​പ്രവേശനം ലഭിക്കില്ല.

വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക. CLICK HERE 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസം നിയമസഭാ തെരഞ്ഞെടുപ്പ്: 11 കർമ്മപദ്ധതികളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

National
  •  6 hours ago
No Image

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ബീഫ് വിറ്റെന്ന് ആരോപണം; മുസ്‌ലിം വയോധികനും മകനും ക്രൂരമര്‍ദ്ദനം 

National
  •  6 hours ago
No Image

ഫിഫ ലോകകപ്പ് 2026: ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന് ആദ്യ പോരാട്ടം കോംഗോയുമായി

Football
  •  7 hours ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ   

Cricket
  •  7 hours ago
No Image

ഒമാനിലേ ബുര്‍ജ് അല്‍ ഖമീസ് കോട്ടയില്‍ സന്ദര്‍ശകപ്രവാഹം

oman
  •  7 hours ago
No Image

"മുഖ്യമന്ത്രിയും ബിജെപിയും തമ്മിൽ രഹസ്യധാരണ; കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഒത്തുകളി കാരണം": പ്രിയങ്ക ഗാന്ധി

Kerala
  •  7 hours ago
No Image

'ഒരു ശത്രു സൈനികൻ പോലും മടങ്ങില്ല'; അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി

International
  •  7 hours ago
No Image

ഗൾഫിലൂടെയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ; പാകിസ്ഥാൻ തുറമുഖങ്ങളിൽ വൻ തിരക്ക്

International
  •  7 hours ago
No Image

സച്ചിനേക്കാൾ മുകളിൽ! ഐപിഎല്ലിൽ ചരിത്രം കുറിച്ച് അയ്യരിന്റെ തേരോട്ടം

Cricket
  •  8 hours ago
No Image

ഇറാന്റെ വൈദ്യുതിയും കുടിവെള്ളവും മുടക്കുമെന്ന് ട്രംപ്; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ

International
  •  8 hours ago