HOME
DETAILS

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

  
Web Desk
April 02, 2026 | 4:22 PM

dalit youth brutally assaulted at kakkanad police station complaint alleges si beat him in a room without cameras

കൊച്ചി: കാക്കനാട് ഇൻഫോപാർക്ക് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ അതിക്രമം. കുടുംബപ്രശ്നം പരിഹരിക്കാനായി സ്റ്റേഷനിലെത്തിയ കാക്കനാട് സ്വദേശി അഭിലാഷാണ് പൊലിസുകാരന്റെ ക്രൂര മർദനത്തിനിരയായത്. സംഭവത്തിൽ ഇൻഫോപാർക്ക് എസ്.ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മർദനമേറ്റ അഭിലാഷിനെ കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11:30-ഓടെയാണ് സംഭവം. കുടുംബ തർക്കത്തെത്തുടർന്ന് ഭാര്യ ജീന നൽകിയ പരാതിയിൽ സംസാരിക്കാനാണ് അഭിലാഷ് സ്റ്റേഷനിലെത്തിയത്. എസ്.ഐയുടെ ക്യാബിനിൽ സംസാരിച്ചുകൊണ്ടിരിക്കെ, സിസിടിവി ക്യാമറകളില്ലാത്ത പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. എസ്.ഐയുടെ മുറിയിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് എന്നെ ക്യാമറയില്ലാത്ത മുറിയിലേക്ക് മാറ്റിയത്. അവിടെ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ യുവാവ് മൊഴി നൽകി.

നിലവിൽ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊലിസ് സ്റ്റേഷനുകൾക്കുള്ളിലെ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് യുവാവിന്റെ കുടുംബം.

 

A Dalit youth named Abhilash was reportedly brutally assaulted by a Sub-Inspector at the Infopark Police Station in Kakkanad. Abhilash had arrived at the station at 11:30 AM following a family-related complaint filed by his wife.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എം.എഫ് അഴിമതി കേസ്; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

National
  •  2 days ago
No Image

കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'ജാമ്യം സ്വാഭാവിക നീതി'; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി

Kerala
  •  2 days ago
No Image

ആശമാരെ ചേര്‍ത്ത്പിടിച്ച് വി.ഡി.എസ് സര്‍ക്കാര്‍; ഓണറേറിയം വര്‍ധിപ്പിച്ചത് 3000 രൂപ, ഇത് ആദ്യഘട്ടം മാത്രമെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും; ആദ്യമന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

Kerala
  •  2 days ago
No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  2 days ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  2 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  2 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  2 days ago