HOME
DETAILS

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

  
Web Desk
April 02, 2026 | 4:32 PM

g sudhakaran react to cpm politburo member a vijayaraghavan

ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസംഗത്തിന് മറുപടിയുമായി ജി സുധാകരന്‍. പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവനെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി. യോഗ്യരായവരെ തഴഞ്ഞാണ് വിജയരാഘവന്‍ പാര്‍ട്ടിയില്‍ കയറിക്കൂടിയതെന്നും  സുധാകരന്‍ പറഞ്ഞു. 

വിജയരാഘവന് താന്‍ മുന്‍പ് 'പരാജയരാഘവനെന്ന്' പേരിട്ടതല്ലേ. വിജയരാഘവന്റെ മറുപടികളൊന്നും കേള്‍ക്കേണ്ടതില്ല. അയാള്‍ എവിടെയെങ്കിലും വന്ന് എന്തേലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അവിടെ പാര്‍ട്ടി തോറ്റിരിക്കും. ചരിത്ര ബോധമില്ലാതെയാണ് ഓരോ കാര്യങ്ങളും അദ്ദേഹം വിളിച്ച് പറയുക. വായടക്കാന്‍ പറയണം അയാളോട്. അതുമായി കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എവിടെയും പിഴച്ചിട്ടില്ലെന്നാണ് ആവര്‍ത്തിച്ച് പറയാനുള്ളത്. പാര്‍ട്ടിക്കകത്തെ കൊള്ളരുതായ്മക്കെല്ലാം പാര്‍ട്ടിയാണോ ഉത്തരവാദി? നയിക്കുന്നവരാണ് ഓരോ കാലത്തും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്വമേറ്റെടുക്കേണ്ടത്. 

ഇരുതല മൂര്‍ച്ചയുള്ള ജില്ലകളിലൊന്നാണ് ആലപ്പുഴ. ഇവിടെ തെരഞ്ഞെടുപ്പ് ഫലമെന്നത് തിരിഞ്ഞും മറിഞ്ഞുമിരിക്കും. വിഎസിനെയും സദാശിവനെയും ജയിപ്പിച്ചതും തോല്‍പ്പിച്ചതും ഇവിടെ വെച്ചാണ്. എന്നെയും ഒരിക്കല്‍ ഇവിടെ തോല്‍പ്പിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരമായിട്ട് ആര്‍ക്കും ജയമുറപ്പിക്കാന്‍ കഴിയുന്ന സീറ്റൊന്നുമില്ല. എന്നിട്ടും തന്റെ തോളില്‍ കയറാനാണ് എല്ലാവരുടെയും ശ്രമമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ മരിക്കും വരെ എംഎല്‍എ ആകണമെന്ന ആഗ്രഹം നടക്കാത്തത് കൊണ്ട് പാര്‍ട്ടിവിട്ട ഏക ആളാണ് ജി സുധാകരനെന്ന് വിജയരാഘവന്‍ പറഞ്ഞിരുന്നു. അതിനൊപ്പം പാര്‍ട്ടിക്ക് നില്‍ക്കാന്‍ കഴിയില്ല. സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അര്‍ഹിക്കുന്നില്ല. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന്‍ ചെയ്തതെന്നും ആലപ്പുഴയെക്കുറിച്ച് വിജയരാഘവന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  6 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  6 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  6 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago