HOME
DETAILS

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

  
Web Desk
April 05, 2026 | 1:11 PM

trump warns to destroy iran completely within 48 hours

വാഷിങ്ടണ്‍ ഡിസി: 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകത്തില്‍ ജീവിക്കാമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ച ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും. പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തകര്‍ക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇന്നലെ ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കുന്നതിന് ട്രംപ് ഇറാന് സമയം നീട്ടി നല്‍കിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനുമേല്‍ ആക്രമണം കടുപ്പിക്കുമെന്നും, നരകം മുഴുവന്‍ ഭൂമിയില്‍ ഇറങ്ങുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.

യുഎസും, ഇസ്‌റാഈലും ചേർന്ന് ഏകപക്ഷീയമായി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ ഏറിയ പങ്കും കടന്നുപോകുന്ന ഹോർമുസ് അടച്ചതോടെ ലോകത്താകമാനം വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. ഇറാന്റെ നടപടി അമേരിക്കക്കും സഖ്യകക്ഷികൾക്കും തിരിച്ചടിയായി. ഇതോടെയാണ് എന്തുവില കൊടുത്തും കടലിടുക്ക് തുറക്കാൻ ട്രംപും ഇസ്‌റാഈലും ശ്രമിക്കുന്നത്. 

അതേസമയം ആഗോള എണ്ണ വിപണിയിൽ രൂപപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിൽ മേഖലയിൽ സ്വാധീനം ചെലുത്താൻ റഷ്യ ശ്രമിക്കുന്നതായി റിപ്പോർട്ട്.  സഊദി അറേബ്യയും റഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ എണ്ണ വിപണിയിൽ വലിയ ചലനങ്ങൾക്ക് വഴിതെളിക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിൽ, വിപണി സ്ഥിരത ഉറപ്പാക്കാൻ 'ഒപെക് പ്ലസ്' കൂട്ടായ്മയുടെ ഉൽപ്പാദന നയങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. കൂടിക്കാഴ്ചകളിൽ ചില സുപ്രധാന തീരുമാനങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. 

Donald Trump has warned that if the Strait of Hormuz is not reopened within 48 hours, Iran will “face severe consequences.” He also said that if the strait remains closed, Iran could be completely destroyed by Tuesday.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  2 days ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  2 days ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  2 days ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  2 days ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  2 days ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  2 days ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  2 days ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  2 days ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  2 days ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  2 days ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  2 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  2 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  2 days ago