HOME
DETAILS

ഈദ് ദിവസങ്ങളില്‍ പ്രത്യേക പ്രവൃത്തി സമയം; സേവനക്രമവുമായി ഖത്തര്‍ 

  
May 25, 2026 | 12:48 PM

qatar moi announces eid al adha working hours

 


ദോഹ: ബലിപെരുന്നാള്‍ അവധിക്കാലത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനസമയം ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അവധി ദിവസങ്ങളിലുടനീളം സുരക്ഷാസേവന സംവിധാനങ്ങള്‍ സജ്ജമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍, നാഷനാലിറ്റിട്രാവല്‍ ഡോക്യുമെന്റ് വിഭാഗം, ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗം, ട്രാഫിക് സേവന കേന്ദ്രങ്ങള്‍ എന്നിവ പ്രത്യേക സമയക്രമത്തില്‍ പ്രവര്‍ത്തിക്കും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഈ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കും. യാത്രാ രേഖകള്‍, താമസരേഖകള്‍, ട്രാഫിക് സംബന്ധമായ നടപടികള്‍ എന്നിവ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടവര്‍ക്കായി ഈ ക്രമീകരണം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, സുരക്ഷാ സംവിധാനങ്ങള്‍ക്കും ട്രാഫിക് നിരീക്ഷണ വിഭാഗങ്ങള്‍ക്കും അവധിയില്ല. പെരുന്നാള്‍ ദിവസങ്ങളില്‍ നഗരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും തിരക്ക് വര്‍ധിക്കുമെന്നതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പ്രത്യേക സംഘങ്ങളെ സജ്ജമാക്കുന്നത്. പ്രധാന റോഡുകള്‍, ഷോപ്പിങ് മാളുകള്‍, ആഘോഷ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളില്‍ അധിക സുരക്ഷാ നിരീക്ഷണവും പട്രോളിംഗും ഏര്‍പ്പെടുത്തും.

ബലിപെരുന്നാള്‍ അവധി ആരംഭിക്കുന്നതോടെ രാജ്യത്തുടനീളം ആഘോഷാന്തരീക്ഷം ശക്തമായിരിക്കുകയാണ്. കുടുംബസമേതം ഷോപ്പിങ്ങിനും വിനോദത്തിനുമായി ആളുകള്‍ വലിയ തോതില്‍ പുറത്തിറങ്ങുന്നതിനാല്‍ മാളുകളിലും വിപണികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍, പ്രത്യേക ഓഫറുകള്‍, രാത്രി ആഘോഷങ്ങള്‍ എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

യാത്രകള്‍ക്കും ഈ അവധി വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്വദേശങ്ങളിലേക്ക് പോകുന്ന പ്രവാസികളും സമീപ ജി.സി.സി രാജ്യങ്ങളിലേക്ക് കുടുംബസമേതം യാത്രതിരിക്കുന്നവരും കൂടുതലായതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റ് ഗതാഗതകേന്ദ്രങ്ങളിലുമുള്ള തിരക്ക് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ നേരത്തെ വിമാനത്താവളങ്ങളില്‍ എത്തണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മേയ് 26 മുതല്‍ 30 വരെ ഈദ് അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 31 ഞായറാഴ്ച മുതല്‍ ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രത്യേക അവധി ഷെഡ്യൂള്‍ നിലവിലുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ പതിവുപോലെ ലഭ്യമാകുമെങ്കിലും നേരിട്ടുള്ള സേവനങ്ങള്‍ അവധിക്ക് ശേഷം മാത്രമേ പൂര്‍ണതോതില്‍ ലഭ്യമാകൂ.

സ്വകാര്യ മേഖലയിലും ഈദ് അവധി പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസി കുടുംബങ്ങള്‍ അവധി ദിനങ്ങള്‍ ആഘോഷപരമായി ചെലവഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജോലി തിരക്കുകള്‍ക്കിടയില്‍ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനും സുഹൃത്തുക്കളെ കാണാനുമുള്ള അവസരമായി പലരും ഈ ദിവസങ്ങളെ കാണുന്നു.

പെരുന്നാള്‍ ദിവസങ്ങളില്‍ പൊതുജനങ്ങളുടെ സുരക്ഷയും സേവനസൗകര്യങ്ങളും ഉറപ്പാക്കാന്‍ എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി ഹെല്‍പ്‌ലൈന്‍ സേവനങ്ങളും പ്രത്യേക നിയന്ത്രണ മുറികളും സജ്ജമാക്കിയിട്ടുണ്ട്.

 

Qatar’s Ministry of Interior has announced special working hours for public service departments during the Eid Al Adha holidays, while security and traffic operations will continue round the clock.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  2 days ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  2 days ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  2 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  2 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  2 days ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  2 days ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  2 days ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  2 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  2 days ago