HOME
DETAILS

തകര്‍ത്ത ഡ്രോണ്‍ അവശിഷ്ടം പതിച്ച് അബൂദബിയില്‍ ഒരാള്‍ക്ക് പരുക്ക്

  
April 06, 2026 | 5:09 AM

One injured in Abu Dhabi after air defence interception

ദുബൈ: ഇറാനില്‍നിന്നുള്ള ഡ്രോണ്‍ വിജയകരമായി തകര്‍ത്തതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ പതിച്ച് അബൂദബിയില്‍ ഒരാള്‍ക്ക് പരുക്ക്. മുസഫ ഐകാഡ് (ICAD) സിറ്റിയിലുള്ള റിന്‍ സിസ്റ്റംസ് കമ്പനിയിലാണ് സംഭവം. ഘാന സ്വദേശിക്കാണ് പരുക്കേറ്റത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും, ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മിസൈല്‍, ഡ്രോണ്‍ ഭീഷണികളെത്തുടര്‍ന്ന് രാജ്യത്തെ സാഹചര്യം നിലവില്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ച് ഇന്ന് രാവിലെ യുഎഇ നിവാസികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മൊബൈല്‍ അലര്‍ട്ടുകള്‍ ലഭിച്ചു. ജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിച്ച അധികൃതര്‍, രാജ്യത്തെ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാമെന്ന് ഉറപ്പുനല്‍കി.
കൂടുതല്‍ ജാഗ്രത പാലിക്കാനും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാനും, സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങള്‍ പരിശോധിക്കാനും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി ലക്ഷ്യം ഭേദിച്ചതിന് പിന്നാലെ അവശിഷ്ടങ്ങള്‍ പതിച്ച് ഞായറാഴ്ച ഖോര്‍ഫക്കാന്‍ തുറമുഖത്തുണ്ടായ സംഭവത്തില്‍, സ്ഥലത്ത് തീപിടുത്തമുണ്ടായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു നേപ്പാള്‍ സ്വദേശിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പാകിസ്ഥാന്‍ സ്വദേശികള്‍ക്കും നിസ്സാരമായ പരിക്കുകളേറ്റിട്ടുണ്ട്.

Summary Authorities in Abu Dhabi are managing an incident at Rinn Systems Company in Musaffah—ICAD City after shrapnel fell following a successful air defence interception. A Ghanaian national sustained moderate injuries in the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  14 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  14 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  14 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  14 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  14 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  14 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  14 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  14 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  14 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  14 days ago