HOME
DETAILS

ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ

  
ജലീൽ അരൂക്കുറ്റി
April 09, 2026 | 2:39 AM

First electronic voting machine in Paravur Adult voting rights in Kochi

കൊച്ചി: ഒരിക്കൽ കൂടി കേരളം ബൂത്തിലേക്ക് പോകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏടുകളിൽ പല കൗതുകങ്ങൾക്കും സാക്ഷിയായ സംസ്ഥാനമാണ് കേരളം. 30,471ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമ്പോൾ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചതിന്റെ കഥ രസകരമാണ്. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം  പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത് 1982-ൽ പറവൂർ മണ്ഡലത്തിലെ 50 ബൂത്തുകളിലായിരുന്നു. 

ഇതിനെതിരേ എതിർ സ്ഥാനാർഥി കോൺഗ്രസിലെ എ.സി ജോസ് സുപ്രിംകോടതിയിൽ അപ്പീൽ നൽകി. കോടതി നിർദേശപ്രകാരം ഇ.വി.എം ഉപയോഗിച്ച 50 ബൂത്തുകളിൽ വീണ്ടും ബാലറ്റ് പേപ്പറിൽ  തെരഞ്ഞെടുപ്പ് നടത്തി. 1984 മെയ് 22 ന് നടന്ന തിരഞ്ഞെടുപ്പിൽ എ.സി ജോസ് വിജയിച്ചു. വിജയിച്ച ശിവൻ പിള്ളയുടെ എം.എൽ.എ സ്ഥാനം അസാധുവാക്കി. പിന്നീട് 1998 ൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 25 മണ്ഡലങ്ങളിലാണ് പരീക്ഷണാർഥം യന്ത്രം ഉപയോഗിച്ചത്. 

രാജ്യത്താകെ ഇ.വി.എം  പ്രക്രിയ ആധുനികവൽകരിച്ച ഈ കാലത്ത് ഈ ചരിത്രവസ്തുത കൗതുകം ജനിപ്പിക്കുന്നു. കെ.കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായ എ.സി ജോസിന്, ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ അംഗങ്ങളായതിനാൽ, സർക്കാറിനെ നിലനിർത്താൻ പല ഘട്ടങ്ങളിലും കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കേണ്ടിവന്നു എന്നതും ചരിത്രം.

വോട്ടവകാശം ജന്മിമാർക്കും കച്ചവടക്കാർക്കും

രാജ്യത്ത് ആദ്യമായി പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കിയതും ഇന്ത്യയിൽ നിയമനിർമാണത്തിന് ഒരു സഭയുണ്ടായതും കൊച്ചിയിൽ. 1888 ലാണ് ശ്രീമൂലം തിരുനാൾ രാമവർമ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ചത്. ആദ്യം എട്ട് അംഗങ്ങളെ നാമനിർദേശം ചെയ്തു. 1904 ൽ ശ്രീമൂലം പ്രജാസഭ രൂപീകരിച്ചു. 100 രൂപ നികുതിയടക്കുന്ന ഭൂപ്രഭുക്കളിൽ നിന്നും  6000 രൂപ വാർഷിക വിറ്റുവരവുള്ള വ്യാപാരികളിൽ നിന്നുമായിരുന്നു പ്രതിനിധികളെ നാമനിർദേശം ചെയ്തിരുന്നത്. ഇതിന്റെ അപര്യാപ്ത തിരിച്ചറിഞ്ഞ് 1905 ൽ  പ്രജാസഭയുടെ അംഗസംഖ്യ നൂറായി ഉയർത്തി.  77 പേരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന സംവിധാനം കൊണ്ടുവന്നു. വർഷത്തിൽ 50 ഉറുപ്പിക നിതുതിയടക്കുന്ന ജന്മിമാർ, രണ്ടായിരം രൂപ വാർഷിക വിറ്റുവരവുള്ള കച്ചവടക്കാർ എന്നിവർക്കായിരുന്നു വോട്ടവകാശം. ബി.എ ബിരുദം പാസായി പത്ത് വർഷം കഴിഞ്ഞവർക്കും വോട്ടുണ്ടായിരുന്നു. പിന്നീട് 1933 ൽ ശ്രീമൂലം പ്രജാസഭയെ കൂടുതൽ അധികാരങ്ങളോടെ അസംബ്ലിയാക്കി മാറ്റി. കൊച്ചിയിലും 1925 ൽ നിയമനിർമാണസഭ രൂപീകരിക്കപ്പെട്ടു.

1946സെപ്തംബർ ഒമ്പതിന് കേരളത്തിലെ ആദ്യ മുന്നണി മന്ത്രിസഭയും അധികാരത്തിലെത്തി. കോൺഗ്രസ്,  സോഷ്യലിസ്റ്റ് പാർട്ടി,  പ്രോഗസീവ് പാർട്ട ി എന്നിവയിൽ നിന്നാണ് മന്ത്രിമാരുണ്ടായത്. പിന്നീട് 178 അംഗങ്ങളുള്ള കൊച്ചി -തിരുവിതാംകൂർ സംയുക്ത നിയമസഭ നിലവിൽ വന്നു. വരുമാനപരിധിയിൽ നിന്ന് മാറിയുള്ള വോട്ടവകാശം മാറ്റി 1948  സെപ്തംബറിലാണ്  കൊച്ചി നാട്ടുരാജ്യത്തിൽ  പ്രായപൂർത്തി വോട്ടവകാശ പ്രകാരം തെരഞ്ഞടുപ്പ് നടക്കുന്നത്.
 
കേരളത്തിനും ഉണ്ടായിരുന്നു, രണ്ട് പ്രധാനമന്ത്രിമാർ

കേരളത്തിൽ നിന്ന് ഇതുവരെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ആരെയും പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിലും ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പ് രണ്ട് പ്രധാനമന്ത്രിമാർ തിരുവിതാംകൂറിനുണ്ടായിരുന്നു. 
1948 ൽ പട്ടം താണുപിള്ള പ്രധാനമന്ത്രിയും ടി.എം വർഗീസും സി.കേശവനും മന്ത്രിമാരുമായുള്ള മൂന്നംഗ മന്ത്രിസഭയായിരുന്നു അധികാരമേറ്റത്.  പിന്നീട് സ്റ്റേറ്റ് കോൺഗ്രസിൽ അധികാരതർക്കം ഉടലെടുത്തതോടെ പട്ടം താണുപിള്ള സ്ഥാനം ഒഴിഞ്ഞു. പറവൂർ ടി.കെ നാരായണപിള്ള പ്രധാനമന്ത്രിയായി.  

1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയുക്തമായി തിരു -കൊച്ചി സംസ്ഥാനമായതോടെ ടി.കെ നാരായണപിള്ള പുതിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതാണ് ചരിത്രം. അഞ്ച് വർഷത്തിനുള്ളിൽ മുന്ന് മുഖ്യമന്ത്രിമാരെ കണ്ടശേഷമാണ് 1956 നവംബർ ഒന്നിന് ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് ശങ്കരൻ നമ്പൂതിരിപ്പാട് തെരഞ്ഞെടുക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  14 days ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  14 days ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  14 days ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  14 days ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  14 days ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  14 days ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  14 days ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  14 days ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  14 days ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  14 days ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  14 days ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  14 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  14 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  14 days ago