HOME
DETAILS

സ്ഥിരതയും സുരക്ഷയും പ്രധാനം; പശ്ചിമേഷ്യയുടെ നല്ല ഭാവിക്ക് സത്യസന്ധമായ നിലപാടുകളാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

  
Web Desk
April 09, 2026 | 9:28 AM

uae-presidential-advisor-middle-east-stability-security-future

‍അബുദബി: പശ്ചിമേഷ്യൻ മേഖല അതീവ നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഈ സാഹചര്യത്തിൽ നയതന്ത്രപരമായ അഭിനന്ദനങ്ങളുടെ സമയം കഴിഞ്ഞുവെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. നിലവിലെ സാഹചര്യത്തിൽ സത്യസന്ധതയും കൃത്യമായ നിലപാടുകളുമാണ് അനിവാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ നീക്കങ്ങളിൽ യുഎഇ സ്വീകരിച്ച ഉറച്ച നിലപാടിൽ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായ സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ നയതന്ത്രപരമായ വ്യക്തത അനിവാര്യമാണെന്നും ഗർഗാഷ് കൂട്ടിച്ചേർത്തു.

മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഏകീകൃതവും നിർണ്ണായകവുമായ നിലപാട് ഉണ്ടാകണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വെടിനിർത്തൽ പ്രസ്താവനയ്ക്ക് വലിയ രീതിയിലുള്ള പൊതുജന പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇത് കൃത്യമായ നിലപാടുകൾക്കുള്ള ജനകീയ അംഗീകാരമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ ശക്തിയുടെ അടയാളമല്ല, മറിച്ച് അത് ധാർഷ്ട്യമാണ് കാണിക്കുന്നതെന്ന് അദ്ദേഹം നേരത്തെയും വിമർശിച്ചിരുന്നു.

"മേഖലയുടെ സുരക്ഷാ കാര്യങ്ങളിൽ ഇനി ഒളിച്ചുകളി സാധ്യമല്ല. അഭിനന്ദനങ്ങളുടെ കാലം കഴിഞ്ഞു; ഇപ്പോൾ സത്യസന്ധതയാണ് നമുക്ക് ആവശ്യം. നമ്മുടെ നിലപാടുകൾ സംശയാതീതമായി വ്യക്തമായിരിക്കണം. ഡോ. അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു. 

മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, യുഎഇയുടെ വിദേശനയം കൂടുതൽ വ്യക്തവും ദൃഢവുമാണെന്ന് വ്യക്തമാക്കുന്നതാണ് ഗർഗാഷിന്റെ പ്രസ്താവന. വെടിനിർത്തലിനായുള്ള ആഹ്വാനങ്ങൾക്കൊപ്പം തന്നെ, രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും യുഎഇ സ്വീകരിക്കുക എന്ന സൂചനയും ഇത് നൽകുന്നു.

Stability and security are the keys to a better future in the Middle East. Read the latest insights from the UAE Presidential Advisor on regional peace and honest diplomacy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ പുതിയ പാറ്റ വിപ്ലവം; വ്യവസ്ഥിതിയോടുള്ള പുതുതലമുറയുടെ വിയോജിപ്പ് | Cockroach Janta Party

National
  •  5 days ago
No Image

'ദുബൈ നൗ' ആപ്പിൽ 180 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കുന്നു

uae
  •  5 days ago
No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  5 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  5 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  5 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  5 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  5 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  5 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  5 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  5 days ago