രോഗികള്‍ക്ക് സ്നേഹസ്പര്‍ശമായി എസ്.കെ.എസ്.എസ്.എഫ് പെരുന്നാളാഘോഷം
പൊന്നാനി: ബലിപെരുന്നാള്‍ സുദിനത്തില്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലെ രോഗികളോടൊപ്പം ചെലവഴിച്ചും പഴങ്ങളും ഭക്ഷണവും വിതരണം ചെയ്തും എസ്.കെ.എസ്.എസ്.എഫ് പൊന്നാനി ക്ലസ്റ്റര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ മാതൃകയായി.
രണ്ട് ദിവസങ്ങളിലായി നടന്ന ഈദ് സ്നേഹസ്പര്‍ശം ജില്ലാ ജനറല്‍സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് ഉദ്ഘാടനം ചെയ്തു.
കെ.കെ നൗഫല്‍ ഹുദവി അധ്യക്ഷനായി. അബൂദാബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി അശ്റഫ് പൊന്നാനി, കുഞ്ഞിമോന് ബാപ്പു (ഒമാന്‍), ആസിഫ് മാരാമുറ്റം (ഖത്തര്‍), കെ.വി മുജീബ് (സഊദി ), കെ.പി സിദ്ദീഖ് (കുവൈറ്റ്), ടി അശ്റഫ് (ഫുജൈറ) അതിഥികളായിരുന്നു. ശാഹുല്‍ ഹമീദ് ഫൈസി തിരുനാവായ, സി.കെ.എ റസാഖ്, വി അബ്ദുല്‍ ഗഫൂര്‍, ഇര്‍ശാദ് പുറങ്ങ്, ഇ.കെ ജുനൈദ്, എ.എം ഷൗക്കത്ത്, അന്‍വര്‍ ശഫീഉല്ല, ശഫീഖ് ഹുദവി, സലീം വാഫി, സി.പി. ഹസീബ് ഹുദവി, റഫീഖ് പുതുപൊന്നാനി, വി സിറാജുദ്ദീന്, സി.പി റാസിഖ്, മുനീര്‍ മുക്കാടി, ഹാരിസ് ഫൈസി പുതുപൊന്നാനി, പി.ഗഫൂര്‍, സവാദ് സംസാരിച്ചു.
രണ്ടാം ദിവസത്തെ പരിപാടി സി.പി.എ അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകരുടെ വീടുകളില്‍ തയാറാക്കിയ പെരുന്നാള്‍ ഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് മാറ്റിവച്ചാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പെരുന്നാള്വിഭവമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."