HOME
DETAILS

ബി.ജെ.പിയുമായി ബന്ധമെന്ന്; പശ്ചിമബംഗാളില്‍ ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഉവൈസി, നീക്കം തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 

  
Web Desk
April 10, 2026 | 7:48 AM

owaisi ends alliance with humayun kabir party in west bengal

കൊല്‍ക്കത്ത: മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം). പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നീക്കം. പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.  ബി.ജെ.പി നേതാക്കളുമായുള്ള ഹുമയൂണ്‍ കബീറിന്റെ ബന്ധം വ്യക്തമാക്കുന്ന വീഡിയോ പുറത്തു വന്നതാണ് തീരുമാനത്തിന് കാരണമെന്നാണ് വിശദീകരണത്തില്‍ പറയുന്നത്.  മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ളതാണ് വീഡിയോ എന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. 

തൃണമൂല്‍ കോണ്‍ഗ്രസ് ആണ് സ്റ്റിങ് ഓപറേഷന്‍ വിഡിയോ പുറത്തുവിട്ടത്. പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവരുമായി ഹുമയൂണ്‍ കബീറിന് അടുത്ത ബന്ധമുണ്ടെന്ന് വിഡിയോയില്‍ ആരോപിക്കുന്നു. മുസ്ലിംകളെ എളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയുമെന്നും ബാബരി മസ്ജിദ് വിഷയം ഇതിനായി ഉപയോഗിക്കാമെന്നും വിഡിയോയില്‍ കബീര്‍ പറയുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.

 

ബംഗാളിലെ മുസ്‌ലിംകള്‍ എത്രത്തോളം അരക്ഷിതാവസ്ഥയിലാണ് ഉള്ളതെന്ന് വീഡിയോ വ്യക്തമാക്കുന്നു. മുസ്ലിംകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്താവനയുമായും സഹകരിക്കാന്‍ എ.ഐ.എം.ഐ.എമ്മിന് കഴിയില്ല. AIMIM കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം പിന്‍വലിച്ചു. ബംഗാളിലെ മുസ്‌ലിംകള്‍ ഏറ്റവും ദരിദ്രരും അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഒരു സമൂഹമാണ്. പതിറ്റാണ്ടുകളുടെ മതേതര ഭരണം ഉണ്ടായിരുന്നിട്ടും, അവര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രീയ ശബ്ദം ഉണ്ടാകുക എന്നതാണ് ഏത് സംസ്ഥാനത്തും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ AIMIMന്റെ നയം. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സ്വതന്ത്രമായി മത്സരിക്കും. ഇനി ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാകില്ല- പാര്‍ട്ടി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

അകതേസമയം, വീഡിയോ വ്യാജമാണെന്നും എ.ഐ നിര്‍മിതമാണെന്നും ഹുമയൂണ്‍ കബീര്‍ പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മനഃപ്പൂര്‍വ്വം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. 

തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ടതിിന് പിന്നാലെയാണ് 'ആം ജനത ഉന്നയന്‍ പാര്‍ട്ടി' (എ.ജെ.യു.പി) കബീര്‍ രൂപവത്കരിച്ചത്. 

ഏപ്രില്‍ 23, 29 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

asaduddin owaisi calls off alliance with humayun kabir party in west bengal citing alleged bjp connections just days before elections raising political tensions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  4 days ago
No Image

സിന്‍ഡിക്കേറ്റ് ശുപാര്‍ശ തള്ളി; കണ്ണൂര്‍ സര്‍വകലാശാലയിലെ 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ ചാന്‍സലറുടെ നേരിട്ടുള്ള നിയമനം

Kerala
  •  4 days ago
No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴമണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  4 days ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  4 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  4 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  4 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  4 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  4 days ago


No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  4 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  4 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  4 days ago