HOME
DETAILS

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

  
July 14, 2026 | 4:13 AM

dubai-ranked-world-most-beautiful-city-at-night-2026

ദുബൈ: 2026ല്‍ ലോകത്തിലെ ഏറ്റവും മനോഹരമായ രാത്രികാഴ്ചകളുള്ള നഗരമായി ദുബൈയെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമായ ജെബിഡോട്ട്‌കോം (jeb.com) നടത്തിയ പഠനത്തിലാണ് ദുബൈ ഒന്നാം സ്ഥാനം നേടിയത്. രാത്രികാല സുരക്ഷ, നഗരവെളിച്ചത്തിന്റെ ഭംഗി, വിനോദസഞ്ചാര അനുഭവങ്ങള്‍, സോഷ്യല്‍ മീഡിയയിലെ ജനപ്രീതി എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയത്.

ഈ പട്ടികയില്‍ ടോക്കിയോയും റോമും ഉള്‍പ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര നഗരങ്ങളെയാണ് ദുബൈ പിന്തള്ളിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ വര്‍ഷംതോറും ആകര്‍ഷിക്കുന്ന ദുബൈ, രാത്രികാല വിനോദസഞ്ചാരത്തിനും നഗരസൗന്ദര്യത്തിനും പേരുകേട്ട നഗരമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ദുബൈയുടെ രാത്രികാഴ്ചകള്‍ അരലക്ഷത്തിലധികം ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസൗന്ദര്യം ആസ്വദിക്കാന്‍ 111 സൂര്യാസ്തമയ ടൂറുകളും 17 പ്രധാന വ്യൂവിങ് പോയിന്റുകളും ദുബൈയിലുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ, ദുബൈ മറീന, പാം ജുമൈറ, ദുബൈ ഫൗണ്ടന്‍ എന്നിവയാണ് രാത്രികാലത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിന്റെ ആധുനിക വെളിച്ച സംവിധാനങ്ങളും സുരക്ഷിതമായ രാത്രികാല അന്തരീക്ഷവും ദുബൈയെ ഈ നേട്ടത്തിലേക്ക് എത്തിച്ചതായും പഠനം വിലയിരുത്തുന്നു.

English Summary:
Dubai has been ranked the world's most beautiful ctiy at night for 2026 in a study by digital entertainment platform Jeb.com. The ranking considered factors such as nighttime saftey, ctiy lighting, tourism experiences and social media populartiy. Dubai surpassed cities including Tokyo and Rome.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  4 hours ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  4 hours ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  4 hours ago
No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  5 hours ago
No Image

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു

uae
  •  5 hours ago
No Image

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

uae
  •  5 hours ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ മലയാളി ഇന്ന് യാത്ര തിരിക്കും

International
  •  6 hours ago
No Image

സുപ്രഭാതം ജനവിശ്വാസം നേടിയ മാധ്യമം: മുഖ്യമന്ത്രി, 13-ാം വാർഷിക കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Kerala
  •  6 hours ago
No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  13 hours ago