HOME
DETAILS

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

  
April 11, 2026 | 2:04 AM

strong confidence among udf leaders in kerala assembly election

തിരുവനന്തപുരം: ജനവിധി പെട്ടിയിലായതോടെ ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്. യു.ഡി.എഫ് തരംഗമാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. പത്തു വർഷത്തെ ഇടത് ഭരണത്തിനെതിരായ വികാരവും ത്രികോണ മത്സരങ്ങളും എസ്.ഐ.ആർ, എഫ്.സി.ആർ.എ. ബില്ലിനെ തുടർന്ന് ക്രിസ്ത്യൻ സമൂഹത്തിൽ ഉണ്ടായ ആശങ്കയും ന്യൂനപക്ഷ പിന്തുണയും ചേർന്നപ്പോഴാണ് വോട്ടിംഗ് ശതമാനം ഉയർന്നതെന്നാണ് കണക്കുകൂട്ടുന്നത്.

ഇന്ദിര ഗ്യാരന്റി, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങി വികസന അജണ്ടയ്ക്ക് ലഭിച്ച ജനപിന്തുണയും അനുകൂല തരംഗത്തിന് കാരണമായെന്ന് നേതാക്കൾ കരുതുന്നു. മലബാർ മേഖല തൂത്തുവാരി മധ്യകേരളത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ച് തെക്ക് അത്യാവശ്യം സീറ്റുകൾകൂടി ലഭിക്കുമ്പോൾ ഭരണം ഉറപ്പെന്നാണ് കണക്ക്. ഇതിൽതന്നെ 2021ൽ ലഭിച്ച 21 സീറ്റിൽനിന്നും ഇരട്ടിയിലധികം സീറ്റാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ശക്തമായ സർക്കാർ വിരുദ്ധ തരംഗമുണ്ടെന്നും അഞ്ച് ജില്ലകൾ തൂത്തുവാരി നൂറ് സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുമ്പോൾ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ഭരണവിരുദ്ധ വികാരം ഉണ്ടാകുമ്പോൾ പോളിങ് ഉയർന്നാൽ ജനം പ്രതിഷേധിച്ചു എന്നാണ് മനസിലാക്കേണ്ടതന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യു.ഡി.എഫ് തരംഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ വലിയ തരംഗമാണ് നിലനിൽക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. പോളിങ് ദിനത്തിലെ ആവേശം യു.ഡി.എഫിന് വലിയ വിജയം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ മാറണമെന്ന് തിരുമാനിച്ച ജനങ്ങളുടെ വിധിയെഴുത്താണ് വോട്ടിംഗ് ശതമാനം ഉയർത്തിയതെന്ന് പി.സി.വിഷ്ണുനാഥ് പ്രതികരിച്ചു. കേരളത്തിൽ വിജയമുറപ്പെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയും പറഞ്ഞു. കണക്കുകൾ പരിശോധിച്ചതോടെ അധികാരത്തിൽ വരുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതാക്കളെല്ലാം. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾക്ക് വരെ തുടക്കം കുറിച്ചുകഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  a day ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും: രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം | UAE Weather Alert

uae
  •  a day ago
No Image

'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി

Kerala
  •  a day ago
No Image

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് നാളെ വിദേശത്ത് നിന്നും എത്തും; വിമാനത്താവളത്തിൽ അറസ്റ്റിന് സാധ്യത

National
  •  a day ago
No Image

"എന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ വരണം"; നോവായി മൻസൂറിന്റെ അവസാന മെസേജും സെൽഫിയും; മരിച്ചത് ബന്ധുവിന്റെ വിവാഹത്തിനായി വരുന്നതിനിടെ; കുവൈത്ത് ആക്രമണത്തിൽ പരിക്കേറ്റവരിൽ 13 ഇന്ത്യക്കാരും

Kuwait
  •  a day ago
No Image

വഖ്ഫിന്റെ പേരിൽ ദാനം ചെയ്ത ഭൂമി; ഇന്ന് റിസോർട്ടുകളുടെയും ഭൂമാഫിയകളുടെയും കൈകളിൽ

Kerala
  •  a day ago
No Image

സിഎംആർഎൽ-എക്സലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ഇന്ന്; അഞ്ച് വർഷത്തിന് ശേഷം ഇ.ഡി മേധാവി കൊച്ചിയിൽ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വടക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത‌

Kerala
  •  a day ago
No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  a day ago