HOME
DETAILS

ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ

  
April 11, 2026 | 2:40 PM

uae-traffic-fine-scam-fake-message-bank-account-fraud-arrest

അബുദബി: ട്രാഫിക് പിഴകളുടെ പേരിൽ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ അയച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘം പിടിയിൽ. കേവലം 4 ദിർഹം പോലുള്ള ചെറിയ തുകകൾ ടോൾ ഗേറ്റ് പിഴയായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ലിങ്കുകളിൽ ക്ലിക്ക് ചെയ്ത നിരവധി പേർക്ക് വലിയ തുകയാണ് നഷ്ടമായത്.

യുഎഇയിലുടനീളം ഇത്തരത്തിൽ മുപ്പത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 29 കേസുകളും ദുബൈയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങൾക്ക് വലിയ ഇളവുകൾ വാഗ്ദാനം ചെയ്തുകൊണ്ടോ, ചെറിയ തുകയുള്ള ടോൾ പിഴകൾ തീർപ്പാക്കാനോ ആവശ്യപ്പെട്ട് ഇരകൾക്ക് ലിങ്ക് അടങ്ങിയ എസ്എംഎസ് വരും. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ വ്യാജ പേജിലെത്തും. ഇവിടെ ബാങ്ക് കാർഡ് വിവരങ്ങൾ നൽകുന്നതോടെ തട്ടിപ്പുകാർക്ക് ഡാറ്റ ലഭിക്കും. ലഭിച്ച കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ പിൻവലിക്കും. ഇത്തരത്തിലായിരുന്നു ഇവർ ആളുകളിൽ നിന്നും പണം തട്ടിയിരുന്നത്.

പരാതികൾ വർദ്ധിച്ചതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന് പിന്നാലെ അജ്മാനിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി. പരിശോധനയിൽ തട്ടിപ്പിനായി ഉപയോഗിച്ച 22 ഇലക്ട്രോണിക് പോയിന്റ്-ഓഫ്-സെയിൽ (POS) മെഷീനുകൾ പിടിച്ചെടുത്തു.

രാജ്യത്തിന് പുറത്തിരുന്ന് പാകിസ്ഥാൻ സ്വദേശിയായ ഒരാളാണ് ഈ സംഘത്തെ നയിച്ചിരുന്നത്. ഷാർജയിലും അജ്മാനിലും വ്യാജ കമ്പനികളും ബാങ്ക് അക്കൗണ്ടുകളും നിർമ്മിച്ച് മോഷ്ടിച്ച പണം വെളുപ്പിക്കുകയായിരുന്നു ഇവരുടെ രീതി. അറസ്റ്റിലായ പ്രതികൾ തങ്ങളുടെ കുറ്റം സമ്മതിച്ചിട്ടുണ്ട്.

"അപരിചിതമായ നമ്പറുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ട്രാഫിക് പിഴകൾ പരിശോധിക്കാനും അടയ്ക്കാനും സർക്കാർ അംഗീകരിച്ച ഔദ്യോഗിക ആപ്പുകളോ വെബ്‌സൈറ്റുകളോ മാത്രം ഉപയോഗിക്കുക." അധികൃതർ വ്യക്തമാക്കി.

പിടിയിലായ പ്രതികൾ നിലവിൽ റിമാൻഡിലാണ്. വിദേശത്തിരുന്ന് സംഘത്തെ നയിക്കുന്ന പ്രധാന പ്രതിയെ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തോടെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

UAE authorities crack down on a fraud gang sending fake traffic fine messages that trick users into clicking malicious links, leading to bank account theft, while urging residents to stay alert and verify official payment channels before taking action.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  10 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  10 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  10 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  10 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  10 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  10 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  10 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  10 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  10 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  10 days ago