HOME
DETAILS

അമ്പലപ്പുഴയിൽ ആശങ്കക്കടൽ; നെഞ്ചിടിപ്പാർക്ക്; ജയിച്ചാൽപോലും കുറഞ്ഞ വോട്ടിനെന്ന് സി.പി.എം വിലയിരുത്തൽ

  
തമീം സലാം കാക്കാഴം
April 12, 2026 | 2:13 AM

heavy fight in ambalappuzha between cpim and g sudhakaran

ആലപ്പുഴ: സംസ്ഥാന തലത്തിൽ സി.പി.എമ്മിന് അഭിമാനപ്പോരാട്ടം നടക്കുന്ന അമ്പലപ്പുഴയിൽ വിജയ സാധ്യതയിൽ സി.പി.എമ്മിന് ആശങ്ക. ജയിച്ചാൽ തന്നെ കുറഞ്ഞ വോട്ടിനെന്നും വിലയിരുത്തൽ. ജി.സുധാകരന്റെ സ്ഥാനാർഥിത്വം കൊണ്ടുണ്ടായ പ്രതികൂല ഘടകങ്ങൾ കാരണം എൽ.ഡി.എഫ് പിന്നിൽ പോകാൻ സാധ്യതയുണ്ടെന്നാണ് സി.പി.എം പ്രാഥമിക വിലയിരുത്തൽ. അമ്പലപ്പുഴയിൽ പതിവായി എൽ.ഡി.എഫിന് കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ഭരണവിരുദ്ധ വികാരം, ജി.സുധാകരൻ എതിർ സ്ഥാനാർഥി ആയത്, പാർട്ടി അനുഭാവികൾ, നിഷ്പക്ഷമതികൾ എന്നിവരുടെ വോട്ടുകളിലെ ചോർച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങളായി. സിറ്റിങ് സീറ്റ് നഷ്ടമാകാനുള്ള സാധ്യത വിലയിരുത്തലിലുണ്ട്.
എന്നാൽ അനുകൂല ഘടകങ്ങൾ വോട്ടായി മാറിയാൽ എച്ച്. സലാമിന് 5000ൽപരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. പരമ്പരാഗത സി.പി.എം വോട്ടുകളും ഉറച്ച പാർട്ടി വോട്ടുകളും ചോർന്നിട്ടില്ല. ജി.സുധാകരന്റെ വ്യക്തപ്രഭാവം കൊണ്ട് സലാമിന് ലഭിക്കുമായിരുന്ന വോട്ടുകൾ നഷ്ടമായി. ബി.ജെ.പി വോട്ടുകൾ ജി.സുധാകരന് ലഭിച്ചിട്ടുണ്ടെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

ജി.സുധാകനെ വച്ച് സി.പി.എമ്മിന്റെ ഉരുക്കു കോട്ടയിൽ വിള്ളൽ വീഴ്ത്താനായെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
എം.എൽ.എയും മന്ത്രിയുമായി ജി. സുധാകരൻ നടത്തിയ പ്രവർത്തനങ്ങൾ അനുകൂലമായി മാറി. ബി.ജെ.പി സ്ഥാനാർഥി ശക്തനല്ലാത്തതും ഗുണകരമായെന്നാണ് ഇവരുടെ പ്രതീക്ഷ. അതേസമയം അമ്പലപ്പുഴയിൽ ഇത്തവണ 80 ശതമാനത്തിന് മുകളിൽ പോളിങ് ഉയർന്നിട്ടും വോട്ടർമാരുടെ എണ്ണം കൂടിയിരുന്നില്ല. 80.75 ശതമാനമാണ് ഇക്കുറി പോളിങ്. 2021ൽ 76.82 ശതമാനമായിരുന്നു. ആകെയുള്ള 1,71,203 വോട്ടർമാരിൽ 1,38,251 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 1,37,626 പേരാണ് വോട്ട് ചെയ്തത്. 3.93 ശതമാനം പോളിങ് കൂടിയിട്ടും 625 വോട്ട് മാത്രമാണ് വർധിച്ചത്.

50,000 വോട്ട് ഭൂരിപക്ഷം നേടുമെന്ന് ജി. സുധാകരൻ
ആലപ്പുഴ: ഏറെ വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി.സുധാകരൻ. തനിക്ക് ആദ്യം മുതൽ വലിയ പ്രതീക്ഷകളാണുള്ളതെന്നും അതിൽ മാറ്റമില്ലെന്നും ജി.സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. യു.ഡി.എഫ് പ്രവർത്തകർ ആവേശകരമായ പ്രവർത്തനമാണ് നടത്തിയത്. അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നും ജി.സുധാകരൻ പറഞ്ഞു.

വിജയത്തിൽ ആശയക്കുഴപ്പമില്ലെന്ന് എച്ച് സലാം

ആലപ്പുഴ: മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയത്തിൽ ആശയക്കുഴപ്പം ഇല്ലെന്ന് എച്ച്.സലാം. ഏറെ വാശിയേറിയ പോരാട്ടത്തിൽ അഭിമാനകരമായ വിജയം നേടും. താൻ 62,000 ലധികം വോട്ട് നേടും. ഡീലിന്റെ ഭാഗമായി ജി.സുധാകരൻ നേടുന്ന ബി.ജെ.പി.യുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരും. ബി.ജെ.പി 20000 ന് മുകളിൽ നേടിയാൽ തന്റെ ഭൂരിപക്ഷം 10000 കടക്കുമെന്നും എച്ച്. സലാം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  7 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  7 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  7 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  7 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  7 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  7 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  7 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  7 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  7 days ago