HOME
DETAILS

ഐഫോണ്‍ ഫോള്‍ഡ് ചിത്രങ്ങള്‍ ചോര്‍ന്നു; ലോഞ്ചിങ് സെപ്റ്റംബറില്‍

  
April 14, 2026 | 4:46 AM

Apples Foldable iPhone Images Leaked Launch Expected in September

ദുബൈ: ഐഫോണ്‍ പ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന ആപ്പിളിന്റെ മടക്കാവുന്ന ഡിസൈന്‍ (ഐഫോണ്‍ ഫോള്‍ഡ്) ഡമ്മി ചിത്രങ്ങള്‍ പുറത്ത്. 2026 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യുമെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ എക്‌സില്‍ പ്രത്യക്ഷപ്പെട്ടു.
ആപ്പിള്‍ ഉല്‍പന്നങ്ങളെ കുറിച്ച് കൃത്യമായ പ്രവചനങ്ങളിലൂടെ പേരുകേട്ട സോണി ഡിക്‌സണ്‍ ആണ് ഡിസൈന്‍ ഡമ്മികളുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ഐഫോണ്‍ ഫോള്‍ഡിന്റെ ഡിസൈന്‍ ഡമ്മികളും പുറത്തുവിടുകയായിരുന്നു.
ആപ്പിള്‍ കമ്പനി ആദ്യമായാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. ഐഫോണ്‍ അള്‍ട്രാ എന്ന് പേര് നല്‍കാനാണ് സാധ്യത.
ഐഫോണ്‍ 18 പ്രോയേക്കാള്‍ ഐഫോണ്‍ ഫോള്‍ഡ് അതിശയകരമാംവിധം ഒതുക്കമുള്ളതാണെന്ന് ചിത്രങ്ങളില്‍ വ്യക്തം. പരമ്പരാഗത പ്രോ മോഡലുകളുടെ ഏതാണ്ട് പകുതി മാത്രമാണ് മടക്കുമ്പോഴുള്ള വലുപ്പം. ജീന്‍സ് പോക്കറ്റുകളില്‍ പോലും അനായാസം ഒതുങ്ങുന്നതിനാല്‍ കൊണ്ട് നടക്കാന്‍ (പോര്‍ട്ടബിലിറ്റി) ഏറെ സൗകര്യപ്രദമായിരിക്കും. ആപ്പിള്‍ സാധാരണയായി പുതിയ സീരീസ് ഫോണുകള്‍ പുറത്തിറക്കാറുള്ള സെപ്റ്റംബറില്‍ തന്നെയാണ് ഐഫോണ്‍ ഫോള്‍ഡിന്റെ ലോഞ്ചിങ് വരുന്നത്. ഐഫോണ്‍ 18 സീരീസിനൊപ്പം ഫോള്‍ഡും ഇതോടെ വിപണിയിലെത്തും.

English Summary: Dummy images of Apple's highly anticipated first foldable smartphone, tentatively referred to as the 'iPhone Fold' or 'iPhone Ultra,' have surfaced online. Reliable tech tipster Sonny Dickson shared the exclusive design dummies on X (formerly Twitter). The images were revealed alongside design dummies for the upcoming iPhone 18 Pro and iPhone 18 Pro Max.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  3 days ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  3 days ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  3 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  3 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  3 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  3 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  3 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  3 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  3 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  3 days ago