HOME
DETAILS

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം: ഓരോ സംസ്ഥാനങ്ങളിലും എത്ര കൂടും?; എന്താണ് ദക്ഷിണേന്ത്യയുടെ ആശങ്ക? | Explainer

  
യു.എം മുഖ്താര്‍
April 15, 2026 | 3:11 AM

The Push for Delimitation and Projected Seat Changes in big states

ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് 850 ആയി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. ഇതുള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ക്കായി നാളെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുമ്പോള്‍, ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് സീറ്റുകളുടെ വിഭജനമാണ്. ജനസംഖ്യാനുപാതികമായി തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിര്‍ത്തികളും ജനപ്രതിനിധികളുടെ എണ്ണവും നിശ്ചയിക്കുന്ന പ്രക്രിയയാണ് മണ്ഡല പുനര്‍നിര്‍ണയ ബില്‍. നിലവിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ്. അന്ന് രാജ്യത്തെ ജനസംഖ്യ 54 കോടിയായിരുന്നു. ഇപ്പോഴത്തെ കണക്ക് പ്രകാരം അത് 140 കോടി കടന്നു. ഒരു എം.പി പ്രതിനിധീകരിക്കുന്ന ആളകളുടെ എണ്ണത്തില്‍ വലിയ അന്തരമുള്ളതിനാലാണ് പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ ഭേദഗതിയിലൂടെ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

പ്രധാന സംസ്ഥാനങ്ങളിലെ ഏകദേശ സീറ്റ് നില ഇങ്ങനെ
(സംസ്ഥാനം, നിലവിലെ സീറ്റുകള്‍, പുതിയ സീറ്റുകള്‍, വര്‍ധനവ് എന്നീ ക്രമത്തില്‍)

  • കേരളം: 20 : 23 :  3
    ഉത്തര്‍പ്രദേശ്: : 80: 140 : 60
    ബീഹാര്‍: : 40. : 73 : 33
    മധ്യപ്രദേശ്: : 29 : 51 : 22
    രാജസ്ഥാന്‍: : 25 : 48 : 23
    തമിഴ്‌നാട്: : 39 : 50 : 11
    കര്‍ണാടക: : 28 : 43 : 15
    ആന്ധ്ര & തെലങ്കാന: 42 (25+17). : 59 : 17
    മഹാരാഷ്ട്ര: : 48 : 78 : 30
    പശ്ചിമ ബംഗാള്‍: : 42 : 64 : 22
    ഗുജറാത്ത്: : 26. : 42 : 16

(2011ലെ ജനസംഖ്യാ അനുപാതത്തെ അടിസ്ഥാനമാക്കിയുള്ള ഏകദേശ കണക്കുകളാണിവ. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിക്കുന്ന അന്തിമ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരാം).

2026-04-1508:04:26.suprabhaatham-news.png
 
 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക

ഓരോ സംസ്ഥാനങ്ങളിലും എത്ര മണ്ഡലങ്ങള്‍ വര്‍ധിക്കുമെന്നത് സംബന്ധിച്ച സാധ്യതാ കണക്കുകള്‍ പരിശോധിച്ചാല്‍ ജനസംഖ്യ കൂടുതലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുനര്‍നിര്‍ണയത്തോടെ വലിയ നേട്ടമുണ്ടാകുമെന്ന് വ്യക്തമാണ്. ഉദാഹരണത്തിന് ഉത്തര്‍പ്രദേശിനും ബിഹാറിനും മാത്രം 93 സീറ്റുകളോളം അധികം ലഭിച്ചേക്കാം. എന്നാല്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സീറ്റ് വര്‍ധനവ് ഉണ്ടാകില്ല. ഇതിന് പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദേശീയ നയങ്ങള്‍ക്കനുസൃതമായി ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലേത്. ഇതിന്റെ ഫലമായി അവരുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറഞ്ഞു. ഈ വികസന നേട്ടത്തിനുള്ള ശിക്ഷയാണോ ലോക്‌സഭാ പ്രാതിനിധ്യം കുറയ്ക്കുന്നത് എന്നതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചോദ്യം.
നിലവില്‍ പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ പാര്‍ലമെന്റിലെ മൊത്തം സീറ്റുകളില്‍ ദക്ഷിണേന്ത്യയുടെ ശതമാനക്കണക്കില്‍ ഇടിവുണ്ടാകും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നയരൂപീകരണങ്ങളിലും വിഭവ വിതരണത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിലപേശല്‍ ശേഷി വലിയ രീതിയില്‍ കുറയ്ക്കും.

തുല്യ പ്രാതിനിധ്യം എന്ന വാദം

നിലവില്‍ ജനസാന്ദ്രതയേറിയ വടക്കന്‍ സംസ്ഥാനങ്ങളിലെ ഒരു എം.പി പ്രതിനിധീകരിക്കുന്നത് ശരാശരി 25 - 30 ലക്ഷത്തോളം ആളുകളെയാണെങ്കില്‍, ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഇത് 15 - 17 ലക്ഷത്തോളമാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനും എല്ലാ പൗരന്മാര്‍ക്കും ഭരണഘടനാപരമായ തുല്യ പ്രാതിനിധ്യം ഉറപ്പാക്കാനും ജനസംഖ്യാനുപാതികമായ സീറ്റ് വര്‍ധനവ് ആവശ്യമാണെന്നാണ് ഈ വാദം.
ജനസംഖ്യാ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍, സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ നഷ്ടം നികത്താന്‍ കുറഞ്ഞ സീറ്റുകള്‍ക്ക് അടിസ്ഥാന പരിധി നിശ്ചയിക്കുന്ന യൂറോപ്യന്‍ മാതൃക അടക്കമുള്ള പുതിയ ഫോര്‍മുലകള്‍ കേന്ദ്രം പരിഗണിക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

കേരളം രൂപീകരിക്കുമ്പോള്‍ 114 സീറ്റ്; ഇനി 210 ?

1956 നവംബര്‍ ഒന്നിന് കേരളം രൂപീകൃതമായതിന് ശേഷം, 1957ലായിരുന്നു ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 114 മണ്ഡലങ്ങളിലായി അന്ന് 126 സാമാജികരാണ് തെഞ്ഞെടുക്കപ്പെട്ടത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി 12 മണ്ഡലങ്ങളില്‍ രണ്ട് ജനപ്രതിനിധികള്‍ വീതം ഉണ്ടായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചത് ഈ തെരഞ്ഞെടുപ്പിലൂടെയാണ്.
1965ഓടെ ഇരട്ട അംഗ മണ്ഡലങ്ങള്‍ ഒഴിവാക്കുകയും പകരം സംവരണ സീറ്റുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന പുതിയ പുനര്‍നിര്‍ണയത്തില്‍ മണ്ഡലങ്ങളുടെ എണ്ണം 133 ആയി. 1971ലെ സെന്‍സസ് അടിസ്ഥാനമാക്കി രാജ്യവ്യാപകമായി നടന്ന മണ്ഡല പുനര്‍നിര്‍ണയം നിലവില്‍ വന്നതോടെയാണ് നിയമസഭയുടെ അംഗബലം 140 ആയത്. പിന്നീട് ഇന്നുവരെ ഈ എണ്ണത്തില്‍ മാറ്റമുണ്ടായില്ല.
പുതിയ ജനസംഖ്യാ കണക്കെടുപ്പിനു ശേഷം നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 140ല്‍ നിന്ന് 210 ആയി ഉയര്‍ന്നേക്കും. 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സെന്‍സസ് വിവരങ്ങള്‍ പുറത്തുവന്ന ശേഷമേ കൃത്യമായ എണ്ണം ഔദ്യോഗികമായി വ്യക്തമാകൂ. 2.13 കോടി ജനസംഖ്യയുണ്ടായിരുന്ന സമയത്താണ് 140 മണ്ഡലങ്ങള്‍ നിശ്ചയിച്ചത്. എന്നാല്‍ 2011ലെ കണക്കുകള്‍ പ്രകാരം ജനസംഖ്യ 3.34 കോടിയായി ഉയര്‍ന്നിരുന്നു. പുതിയ സെന്‍സസിലൂടെ ഈ കണക്കുകള്‍ വീണ്ടും പുതുക്കപ്പെടും. 

യൂറോപ്യന്‍ മാതൃക പരിഗണിക്കണം:ശശി തരൂര്‍

ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയ വിഷയത്തില്‍ സംസ്ഥാനങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തണമെന്നും, പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മാതൃക പിന്തുടരണമെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാകും പുതിയ പുനര്‍നിര്‍ണയമെന്നും ഒരു സംസ്ഥാനത്തിനും പ്രാതിനിധ്യം നഷ്ടപ്പെട്ടുവെന്ന തോന്നല്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടപ്പാക്കുന്ന 'ഡിഗ്രസീവ് പ്രൊപ്പോര്‍ഷണാലിറ്റി' മാതൃക ഇന്ത്യയിലും നടപ്പാക്കണമെന്നാണ് തരൂര്‍ നിര്‍ദ്ദേശിച്ചത്. ജനസംഖ്യ കൂടുതലുള്ള വലിയ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമ്പോള്‍ തന്നെ, ജനസംഖ്യയും ജനപ്രതിനിധികളും തമ്മിലുള്ള അനുപാതവും വര്‍ധിക്കുന്ന രീതിയാണിത്. ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ വലിയ രാജ്യങ്ങള്‍ ചെറിയ രാജ്യങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ യൂറോപ്പില്‍ ഈ രീതിയാണ് പിന്തുടരുന്നത്.
ചെറിയ സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞത് ഇത്ര സീറ്റുകള്‍ എന്നൊരു പരിധി നിശ്ചയിക്കാം. ഉദാഹരണത്തിന്, 20 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് 25 ലക്ഷം പേര്‍ക്ക് ഒരു എം.പി എന്ന അനുപാതവും, 3 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് 10 ലക്ഷം പേര്‍ക്ക് ഒരു എം.പി എന്ന അനുപാതവും കൊണ്ടുവരണം. ഗോവ, സിക്കിം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഈ രീതി ഗുണം ചെയ്യും. വടക്കുതെക്ക് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഭജനം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

English Summary: The Union Government is preparing to increase the number of Lok Sabha seats from the current 543 to approximately 850. The current seat allocation is based on the 1971 census, when India's population was 54 crore. With the population now exceeding 140 crore, delimitation aims to adjust constituencies and representation proportionately. Northern and highly populated states are expected to see the largest gains, while Southern states will see comparatively minor increases. Southern states are highly concerned about losing political leverage. Because they successfully implemented national population control policies, their population growth has slowed. They argue that reducing their overall percentage of parliamentary representation penalizes them for their development successes. This shift could significantly weaken their bargaining power in central policy-making and resource allocation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി 850 ലോക്‌സഭാ സീറ്റുകള്‍; ബില്‍ നാളെ പാര്‍ലമെന്റില്‍

National
  •  2 hours ago
No Image

ആൻഡമാൻ കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി വൻ ദുരന്തം; കുട്ടികളടക്കം 250-ഓളം പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ 

International
  •  2 hours ago
No Image

വിവാഹിതയെ പ്രണയിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു; പഞ്ചാബില്‍ അതിക്രൂരമായ ദുരഭിമാനക്കൊല

National
  •  3 hours ago
No Image

പ്രണയക്കെണിയില്‍ വീണത് 180 പെണ്‍കുട്ടികള്‍; അശ്ലീല വിഡിയോകള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങ്; എം.പി പരാതിപ്പെട്ടതോടെ പ്രതി പിടിയില്‍

National
  •  3 hours ago
No Image

പേരാമ്പ്രയിൽ പുതുമുഖത്തിന് മുമ്പിൽ ടി.പി രാമകൃഷ്ണന് അടിപതറുമോ

Kerala
  •  3 hours ago
No Image

വിജയ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; എഫ്.സി.ആർ.എയും പാർട്ടിക്കകത്തെ അതൃപ്തിയും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

Kerala
  •  3 hours ago
No Image

വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇനി പൊലിസിന്റെ കാവല്‍; സുരക്ഷയ്ക്കായി ഒരുങ്ങി 'സിഐഎംഎസ്' സംവിധാനം 

Kerala
  •  3 hours ago
No Image

ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വര്‍ണം!

Kerala
  •  3 hours ago
No Image

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടയിൽ സ്ഥലംമാറ്റം; പൊലിസിൽ അതൃപ്തിപുകയുന്നു

Kerala
  •  4 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

International
  •  12 hours ago