HOME
DETAILS

എറണാകുളത്ത് ചിക്കുന്‍ഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാട്ടും രോഗബാധ; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

  
Web Desk
April 15, 2026 | 5:55 AM

chikungunya outbreak in ernakulam health dept issues alert after cases rise in kunnukara and chengamanad

 

 

കൊച്ചി: എറണാകുളത്ത് വിവിധയിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ചിക്കുന്‍ഗുനിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലായി നിലവില്‍ ഒമ്പത് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കുന്നുകരയില്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 24 പേരില്‍ ആറ് പേര്‍ക്കും ചെങ്ങമനാട്ടില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തൊമ്പതോളം പേര്‍ നിരീക്ഷണത്തിലുമാണ്.

ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി.
സന്ധികളില്‍ കടുത്ത നീര്‍വീക്കവും അസഹനീയമായ വേദനയും (പ്രത്യേകിച്ച് കൈകള്‍, കാല്‍മുട്ടുകള്‍, കണങ്കാല്‍ എന്നിവിടങ്ങളില്‍).
പേശിവേദന, തലവേദന, കടുത്ത ക്ഷീണം.
ചിലരില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലോ തടിപ്പുകളോ അനുഭവപ്പെടാം.

രോഗം പടര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതിനായി ബാധിത പ്രദേശങ്ങളില്‍ ബോധവല്‍ക്കരണവും ശുചീകരണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൊതുകുകള്‍ വളരാന്‍ സാഹചര്യമൊരുക്കുന്നവര്‍ക്കെതിരെ 2023-ലെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കും. 

വീടുകളിലോ സ്ഥാപനങ്ങളിലോ കൊതുകുപ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ വൈദ്യസഹായം തേടണമെന്നും കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.

 

Health authorities in Ernakulam have sounded an alert following confirmed Chikungunya cases in Kunnukara and Chengamanad, warning of a fine up to ₹10,000 for premises found with mosquito breeding sites under the Public Health Act 2023.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  5 days ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  5 days ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  5 days ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  5 days ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  5 days ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  5 days ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  5 days ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  5 days ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  5 days ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  5 days ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  5 days ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  5 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  5 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  5 days ago