HOME
DETAILS

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

  
Web Desk
April 16, 2026 | 8:10 AM

time 100 most influential people 2026 list released

ന്യൂയോര്‍ക്ക്: 2026ലെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടിക ടൈം മാഗസിന്‍ പുറത്തിറക്കി. മാര്‍പാപ്പ മുതല്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി വരെ പട്ടികയിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചു. 

ആഗോള രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേരും പട്ടികയില്‍ ഇടംനേടി. ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, പ്രശസ്ത ഷെഫ് വികാസ് ഖന്ന എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേര്‍.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം, ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനേ തകായിച്ചി, പോപ്പ് ലിയോ പതിനാലാമന്‍, യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് തുടങ്ങിയവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ്  ആഗോള നേതാക്കള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളും പട്ടികയിലുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്ന് നേപ്പാളിലെ ബാലന്‍ ഷാ, ബംഗ്ലാദേശിലെ താരിഖ് റഹ്‌മാന്‍ എന്നിവരാണത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ നല്‍കിയ നേതൃത്വത്തിനാണ് സുന്ദര്‍ പിച്ചൈക്ക് അംഗീകാരം.   2015ല്‍ ഗൂഗ്ള്‍ സി.ഇ.ഒ ആയത് മുതല്‍ കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളിലേക്ക് ഗവേഷണങ്ങളെ മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന്  ടൈം മാഗസിന്‍ പ്രകീര്‍ത്തിച്ചു.  പാരമ്പര്യത്തിന് പിന്നാലെ പോകുന്നവരല്ല, മറിച്ച് സ്വന്തം കലയിലൂടെ പാരമ്പര്യം സൃഷ്ടിക്കുന്ന നടനാണ് രണ്‍ബീറെന്ന് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ തയാറാക്കിയ ഖുറാന നടന്‍ ആയുഷ്മാന്‍ കുറിച്ചു. പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന താരം എന്നും അദ്ദേഹം രണ്ബീറിനെ വിശേഷിപ്പിച്ചു. 

time magazine releases its 2026 list of the world’s 100 most influential people.  featuring global leaders like donald trump and xi jinping along with india’s sundar pichai, ranbir kapoor and chef vikas khanna.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  a day ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  a day ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  a day ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  a day ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  a day ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  a day ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  a day ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  a day ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  a day ago