HOME
DETAILS

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

  
Web Desk
April 16, 2026 | 7:46 AM

four held in iran for alleged mossad links and spying

തെഹ്റാൻ: ഇസ്റാഈൽ ചാരസംഘടനയായ മൊസാദുമായി ചേർന്ന് പ്രവർത്തിച്ച നാലംഗ സംഘത്തെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പിടികൂടി. രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങളുടെയും സുരക്ഷാ താവളങ്ങളുടെയും വിവരങ്ങൾ ഇസ്റാഈലിന് കൈമാറി എന്ന ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇറാന്റെ വടക്കൻ പ്രവിശ്യയായ ഗിലാനിൽ നിന്നാണ് സം​ഘത്തെ പിടികൂടിയത്. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ലൊക്കേഷനുകളും ഇന്റർനെറ്റ് വഴി ഇസ്റാഈൽ ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്നാണ് പ്രധാന ആരോപണം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഗസ്സയിൽ ഇസ്റാഈൽ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ ഇറാൻ കർശന പരിശോധനകളാണ് നടത്തിവരുന്നത്. വരും ദിവസങ്ങളിലും ചാരപ്രവർത്തനങ്ങൾക്കെതിരെയുള്ള നീക്കം ശക്തമാക്കുമെന്ന് ഐആർജിസി വക്താക്കൾ അറിയിച്ചു.

യുഎസ് പടക്കപ്പലുകൾക്ക് മുന്നറിയിപ്പ്; തിരിച്ചടിക്കുമെന്ന് ഇറാൻ‌

നാവിക ഉപരോധവുമായി മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ നിയമവിരുദ്ധ നടപടികൾ തുടരുകയാണെങ്കിൽ യുഎസ് പടക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈയുടെ ഉപദേശകൻ മുഹ്സിൻ റിസാഈ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന് പുറമെ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കവും തടയുമെന്ന് ഐആർജിസി കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാന്റെ പുതിയ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.

 

Iran's Islamic Revolutionary Guard Corps (IRGC) has detained a four-member cell in the northern Gilan province, accusing them of spying for the Israeli intelligence agency, Mossad. Authorities allege the group transmitted sensitive images and location data of strategic military bases and security installations to Israeli officials via the internet



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  3 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  3 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  3 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  3 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  3 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  3 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  3 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  3 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  3 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  3 days ago