HOME
DETAILS

ടൗണ്‍ഷിപ്പിലെ വീടിന് വിള്ളല്‍; നേരിട്ടെത്തി ഉരച്ചുനോക്കി മന്ത്രി രാജന്‍, താമസം തുടങ്ങിയ ശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയണമെന്ന് പ്രതികരണം

  
Web Desk
April 18, 2026 | 8:15 AM

township-house-crack-minister-rajan-inspection-uralungal-response

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വിള്ളല്‍ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യൂമന്ത്രി കെ. രാജന്‍. സി.പി.എം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസമാണ് വീടിന് വിള്ളല്‍ ഉണ്ടെന്ന് വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു. വിള്ളല്‍ കണ്ടെത്തിയ ഭാഗങ്ങളില്‍ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തി. 

താമസം തുടങ്ങിയശേഷമാണ് പ്രശ്‌നങ്ങള്‍ വന്നതെങ്കില്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്നും കെ രാജന്‍ പറഞ്ഞു.

വീട് കൈമാറിയതിന് ശേഷവും വിള്ളലില്‍ കൂടി വെള്ളം ഇറങ്ങുന്ന സ്ഥിതിയുണ്ടായാല്‍ ഈരാളുങ്കല്‍ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള പണം സര്‍ക്കാര്‍ നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചൂരല്‍മല സ്വദേശി നൗഫലിന് ലഭിച്ച ഫെയ്‌സ് വണ്ണിലെ എട്ടാംനമ്പര്‍ വീടിനും തൊട്ടടുത്തുള്ള ഒന്‍പതാം നമ്പര്‍ വീടിനുമാണ് വിള്ളല്‍ വീണിരിക്കുന്നത്. ഭൂകമ്പത്തെ വരെ പ്രതിരോധിക്കാന്‍ ഉതകുന്ന വീടാണ് നിര്‍മ്മിക്കുന്നതെന്ന സര്‍ക്കാരിന്റെ അവകാശവാദം നിലനില്‍ക്കുമ്പോഴാണ് നിര്‍മ്മാണത്തിന് തൊട്ടുപിന്നാലെ വീടിന് വിള്ളല്‍ വീണിരിക്കുന്നത്. ഇത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ നടത്തുകയും 178 വീടുകളുടെ രേഖകള്‍ കൈമാറുകയും ചെയ്തിരുന്നു.

 

A house in a township developed cracks, prompting Minister K. Rajan to visit the site and personally inspect the issue. During the visit, he examined the damage and stated that if problems arise after residents move in, Uralungal Labour Contract Cooperative Society should address and resolve them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  12 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  12 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  12 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  12 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  12 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  12 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  12 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  12 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  12 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  12 days ago