HOME
DETAILS

കൂർഗിൽ യുഎസ് യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; വൈഫൈ വിച്ഛേദിച്ച് ഹോംസ്റ്റേ ഉടമ, പ്രതികൾ അറസ്റ്റിൽ

  
Web Desk
April 22, 2026 | 9:19 AM

us woman drugged and raped in coorg homestay suspects arrested

ബെംഗളൂരു: കർണാടകയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൂർഗിൽ അമേരിക്കൻ സ്വദേശിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ഹോംസ്റ്റേ ഉടമയെയും സഹായിയെയും പൊലിസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേയിലെ സഹായിയായ വ്രുജേഷ് കുമാർ ആണ് യുവതിയെ പീഡനത്തിനിരയാക്കിയത്.

അക്രമത്തിന് പിന്നാലെ വിവരം പുറംലോകം അറിയാതിരിക്കാൻ ക്രൂരമായ നീക്കങ്ങളാണ് ഹോംസ്റ്റേ ഉടമ നടത്തിയത്. മൂന്ന് ദിവസത്തോളം യുവതിയെ തടഞ്ഞുവെക്കുകയും ആശയവിനിമയം തടസ്സപ്പെടുത്തുന്നതിനായി ഹോംസ്റ്റേയിലെ വൈഫൈ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. ഇന്റർനെറ്റ് സൗകര്യം ഇല്ലാതായതോടെ യുവതിക്ക് സഹായത്തിനായി ആരെയും ബന്ധപ്പെടാൻ സാധിച്ചില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചതോടെയാണ് യുവതിക്ക് ഹോംസ്റ്റേയിൽ നിന്ന് പുറത്തുകടക്കാനും അധികൃതരെ വിവരമറിയിക്കാനും സാധിച്ചത്.

രക്ഷപ്പെട്ട യുവതി ഉടൻ തന്നെ യുഎസ് എംബസിയെ വിവരമറിയിച്ചു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പൊലിസിന് ഇമെയിൽ വഴി പരാതി കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ കുടക് (കുട്ട) പൊലിസ് സ്റ്റേഷനിൽ കേസെടുക്കുകയും പ്രതികളെ ഉടനടി പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സുരക്ഷാ കാരണങ്ങളാൽ അതിജീവിതയുടെ പേരോ മറ്റ് വിവരങ്ങളോ പൊലിസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

An American tourist was allegedly drugged and raped at a homestay in Coorg, Karnataka. Following the assault, the homestay owner reportedly disconnected the Wi-Fi for three days to prevent the victim from contacting help. Once the connection was restored, she managed to alert the US Embassy, leading to the arrest of the owner and his assistant. Both suspects are currently in judicial custody as investigations continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  12 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  12 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  12 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  12 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  12 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  12 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  12 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  12 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  12 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  12 days ago