HOME
DETAILS

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

  
Web Desk
April 23, 2026 | 4:26 PM

bahrain interior minister meets uae ambassador to strengthen security cooperation

മനാമ: ബഹ്‌റൈനിലെ യുഎഇ അംബാസഡർ ഫഹദ് മുഹമ്മദ് കർദൂസ് അൽ അമേരിയെ സ്വീകരിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുമുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു.

യുഎഇയുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് നടന്ന തീവ്രവാദ, അട്ടിമറി ഗൂഢാലോചനകളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ബഹ്‌റൈൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തീവ്രവാദ സംഘടനയെ തകർക്കുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും യുഎഇ സുരക്ഷാ സേന കാണിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും ആഭ്യന്തര മന്ത്രി പ്രശംസിച്ചു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും യുഎഇ പ്രസിഡന്റും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് വലിയ കരുത്താണെന്ന് ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് സുരക്ഷാ മേഖലയിൽ കൂടുതൽ ഏകോപനവും സംയുക്ത പ്രവർത്തനങ്ങളും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മനാമയിൽ നടന്ന സുപ്രധാന യോഗത്തിൽ ബഹ്‌റൈൻ പൊലിസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസ്സൻ അൽ ഹസ്സനും പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ആവർത്തിച്ചു.

bahrain’s interior minister met the uae ambassador to discuss enhancing bilateral security cooperation. both sides emphasized strengthening coordination, sharing expertise, and boosting joint efforts to ensure regional stability and safety amid evolving security challenges across the gulf region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  2 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  2 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  2 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  2 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  2 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  2 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  2 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  2 days ago