HOME
DETAILS

മാവോയിസ്റ്റ് പാത ഉപേക്ഷിച്ച് 18-കാരി കീഴടങ്ങി; 25,000 രൂപ അടിയന്തര ധനസഹായം നൽകി തെലങ്കാന സർക്കാർ

  
Web Desk
April 24, 2026 | 1:42 PM

18-year-old girl surrenders after quitting maoist path

ഹൈദരാബാദ്: ആയുധം ഉപേക്ഷിച്ച് മാവോയിസ്റ്റ് യുവതി നിയമത്തിന് മുന്നിൽ കീഴടങ്ങി. നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) അംഗമായ 18 വയസ്സുകാരി മുടിയം രാമെയാണ് മുളുഗു ജില്ല പൊലിസ് സൂപ്രണ്ട് സുധീർ രാംനാഥ് കേകൻ മുമ്പാകെ കീഴടങ്ങിയത്. മധ്യപ്രദേശ് ബിജാപൂർ സ്വദേശിനിയായ ഇവർ സംഘടനയുടെ സജീവ പ്രവർത്തകയായിരുന്നു.

തെലങ്കാന സർക്കാർ നടപ്പിലാക്കുന്ന ആകർഷകമായ പുനരധിവാസ പദ്ധതികളെക്കുറിച്ച് അറിഞ്ഞാണ് ഒളിജീവിതം അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും തീരുമാനിച്ചതെന്ന് രാമെ വെളിപ്പെടുത്തി. കീഴടങ്ങിയ ഉടൻ തന്നെ 25,000 രൂപ അടിയന്തര ധനസഹായമായി കൈമാറി.

മാവോയിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നവർക്ക് സർക്കാർ നൽകുന്ന വലിയ പിന്തുണയുടെ ഉദാഹരണമാണ് ഈ കീഴടങ്ങലെന്ന് എസ്.പി സുധീർ രാംനാഥ് പറഞ്ഞു.

കീഴടങ്ങുന്നവർക്ക് അർഹമായ പാരിതോഷികം, മികച്ച ചികിത്സ, തൊഴിൽ പരിശീലനം, താമസം എന്നിവ സർക്കാർ ഉറപ്പുനൽകുന്നുണ്ട്. അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മറ്റുള്ളവരും നിയമത്തിന് മുന്നിൽ വരാൻ തയ്യാറാകണം എന്നും മുളുഗു എസ്.പി വ്യക്തമാക്കി

നിലവിൽ മാവോയിസ്റ്റ് കുടുംബാംഗങ്ങൾ വഴി ബോധവൽക്കരണവും കൗൺസിലിങ്ങും പൊലിസ് ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ തോക്ക് ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലേക്ക് വരുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. കൂടുതൽ പുനരധിവാസ ആനുകൂല്യങ്ങൾ ഉടൻ തന്നെ രാമെക്ക് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

 

An 18-year-old female Maoist, Mudiyam Rame, surrendered to the Mulugu District Police in Telangana, citing the state government’s attractive rehabilitation policies as her motivation to return to mainstream society.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  3 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  3 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  3 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  3 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  3 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  3 days ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  3 days ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  3 days ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  3 days ago