HOME
DETAILS

നാസ ഫെല്ലോഷിപ് നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍, അധ്യാപകന്‍...വൈറ്റ് ഹൗസ് വെടിവെപ്പില്‍ പിടിയിലായ ആളെ കുറിച്ച വിവരങ്ങള്‍ ഇങ്ങനെ

  
Web Desk
April 26, 2026 | 9:43 AM

suspect identified in white house dinner shooting incident reports say

വാഷിങ്ടണ്‍: നാസ ഫെല്ലോഷിപ്പ് നേടിയ മെക്കല്‍ എന്‍ജിനീര്‍ ആണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത അത്താഴവിരുന്നില്‍ വെടിയുതിര്‍ത്ത 31 കാരനായ കോള്‍ തോമസ് അല്ലെന്‍ എന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ളതാണ് പിടിയിലായ 31കാരന്‍. ലിങ്ക് ഡിന്‍ ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ളതാണ് വിവരങ്ങള്‍. അതേസമയം, ഈ വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

2017 ല്‍ മെക്കാനിക്കലാണ് ഇയാള്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയതെന്ന് വിവരങ്ങള്‍ വ്യക്തമാക്കുന്നു. പിന്നീട് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി-ഡൊമിംഗ്വസ് ഹില്‍സില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. ഐ.ജെ.കെ കണ്‍ട്രോള്‍സില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായും കാല്‍ടെക്കില്‍ ടീച്ചിങ് അസിസ്റ്റന്റ് എന്ന നിലയിലും ജോലിചെയ്തതായും പ്രൊഫൈലില്‍ രേഖപ്പെടുത്തിട്ടുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്ക് ടെസ്റ്റുകള്‍ക്ക് തയാറെടുക്കുന്നതിനുളള സേവനങ്ങളും കൗണ്‍സിലിങ്ങും ഉള്‍പെടെ വാഗ്ദാനം ചെയ്യുന്ന  സി 2 എഡ്യൂക്കേഷന്‍ എന്ന സംരംഭത്തിന്റെ 
പാര്‍ട്ട് ടൈം അധ്യാപകനായും അലന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അലനെ അധ്യാപകനായി പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ് കമ്പനി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 2014ല്‍ പങ്കു വെച്ചിട്ടുണ്ട്.  2014 ല്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഒരു സമ്മര്‍ അണ്ടര്‍ ഗ്രാജുവേറ്റ് റിസര്‍ച്ച് ഫെലോഷിപ്പില്‍ അലന്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

സ്റ്റീം പ്ലാറ്റ്ഫോമിനായി തന്മാത്രാ രസതന്ത്രത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ ഗെയിം വികസിപ്പിച്ചതായും അലന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഒരു പുതിയ 'ടോപ്പ്-ഡൗണ്‍ ഷൂട്ടര്‍' കോംബാറ്റ് ഗെയിം വികസിപ്പിക്കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അലന്റേത് കരുതുന്ന ഒരു പോസ്റ്റില്‍ പറയുന്നു.

വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. 

വെടിവെപ്പിലെ അക്രമിയുടെ ഫോട്ടോ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് പുറത്തു വിട്ടത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ദ ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ചിത്രം പുറത്തുവിട്ടത്. സുരക്ഷ ഉദ്യോഗസ്ഥന്‍ കീഴ്പ്പെടുത്തി നിലത്തു കിടത്തിയ നിലയിലുള്ളതായിരുന്നു ട്രംപ് പുറത്തുവിട്ട് അക്രമിയുടെ ചിത്രം. സുരക്ഷ ചെക്ക് പോയിന്റിലൂടെ അക്രമി അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.

വെടിയൊച്ച കേട്ടയുടന്‍ തന്നെ സുരക്ഷാസേന ട്രംപിനെ സംഭവ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. ഒരു സീക്രട്ട് സര്‍വിസ് ഏജന്റിന് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം, പരുക്ക് ഗുരുതരമല്ല. 

പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് വ്യക്തമാക്കി. 

a 31-year-old mechanical engineer and nasa fellowship participant is reportedly linked to the shooting at a white house dinner attended by donald trump. investigation is ongoing and details remain unconfirmed.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  14 hours ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  17 hours ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  17 hours ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  17 hours ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  20 hours ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  21 hours ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  21 hours ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  a day ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  a day ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  a day ago