HOME
DETAILS

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ച നടന്‍ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി

  
April 29, 2026 | 3:50 AM

child rights complaint filed against actor vijay for using children in election campaign

 

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കുട്ടികളെ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 'ചൈല്‍ഡ് റൈറ്റ്‌സ് വാച്ച്' എന്ന സംഘടനയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയില്‍ കുട്ടികളെ നിര്‍ത്തിയത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കുട്ടികളെ കരുവാക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. വിജയ്‌യോടുള്ള അമിതാരാധന മൂലം കുട്ടികള്‍ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കുട്ടികളുടെ ഇത്തരം വൈകാരിക പ്രകടനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് തടയണമെന്നും വിജയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തില്‍ വിജയ് പരസ്യമായി മാപ്പ് പറയണമെന്നും കുട്ടികള്‍ക്ക് വിദഗ്ധ കൗണ്‍സലിങ് ഉറപ്പാക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

 

A complaint has been lodged with the Child Rights Commission against TVK leader and actor Vijay for allegedly exploiting children for political campaigning and emotional gain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; മരിച്ചത് ചികിത്സയിലായിരുന്ന 64കാരന്‍

Kerala
  •  a day ago
No Image

എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; കിട്ടിയത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  a day ago
No Image

'ശുഭ വാര്‍ത്ത ലഭിക്കും' തമിഴ്‌നാട്ടില്‍ ഡി.എം.കെ ഭരണം തുടുരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്റ്റാലിന്‍ 

National
  •  a day ago
No Image

'റിയാസ് ബെറ്റിന് വന്നാല്‍ തല മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞത്, തോറ്റാല്‍ ചെയ്യും എന്നല്ല' വെല്ലുവിളിയില്‍ 'വ്യക്തത' വരുത്തി പി.വി അന്‍വര്‍

Kerala
  •  a day ago
No Image

അധിനിവേശത്തിന്റെ നിശബ്ദ സാക്ഷികൾ; ഫലസ്തീൻ അതിജീവനത്തിന്റെ പ്രതീകമായി കഴുതകൾ മാറുന്നതെങ്ങനെ?; In-Depth Story

International
  •  a day ago
No Image

'എല്ലാം രാഷ്ട്രീയ ഗൂഢാലോചന, എനിക്ക് പ്രായപൂർത്തിയായതാണ്'; രേഖകളുമായി കോടതിയിലെത്തി കുംഭമേള വൈറൽ താരം

Kerala
  •  a day ago
No Image

അങ്കമാലിയില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരു മരണം, രണ്ടാം പാപ്പാനും ചവിട്ടേറ്റു, ഗുരുതരാവസ്ഥയില്‍

Kerala
  •  a day ago
No Image

റാഫീഞ്ഞക്കായി സഊദി ക്ലബ്ബുകളുടെ പണമൊഴുക്ക്; അൽവാരസിനെ നോട്ടമിട്ട് ബാഴ്‌സലോണ; ട്രാൻസ്ഫർ വിപണി ചൂടുപിടിക്കുന്നു

Football
  •  a day ago
No Image

പ്രണയവിവാഹത്തിന് തടസ്സം നിന്നു; കൊച്ചിയില്‍ വലിയച്ഛനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

ശ്രീലങ്കൻ ക്രിക്കറ്റിന് നാണക്കേട്; ഹോട്ടൽ ബാത്ത്റൂമിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതിന് രണ്ട് താരങ്ങൾ അറസ്റ്റിൽ

Cricket
  •  a day ago