HOME
DETAILS

കാല്‍ മുറിച്ചു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം; കോഴിക്കോട് മനോവിഷമത്തില്‍ ചികിത്സയിലായിരുന്ന യുവാവിനെ കാണാതായി

  
May 01, 2026 | 4:03 AM

cancer patient goes missing in Kozhikode after doctors advice leg amputation

 


കോഴിക്കോട്: കാന്‍സര്‍ ചികിത്സയിലിരിക്കെ ശസ്ത്രക്രിയയെക്കുറിച്ചുള്ള ആശങ്കയില്‍ യുവാവിനെ കാണാനില്ലെന്ന് പരാതി. താമരശ്ശേരി കൊട്ടാരക്കോത്ത് കാവുംപുറം സ്വദേശി നിഷാല്‍ സല്‍മാനെ (22) ആണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. കെ.ടി സുലൈമാന്റെ മകനായ നിഷാല്‍ കഴിഞ്ഞ ആറുമാസമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

യുവാവിന്റെ കാലിനെ ബാധിച്ച അര്‍ബുദം ശ്വാസകോശത്തിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന്, കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ വലിയ മനോവിഷമത്തിലായിരുന്ന നിഷാല്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഫോണ്‍ കൈവശം കരുതാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.

ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് താമരശ്ശേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

 

A 22-year-old cancer patient from Kozhikode has gone missing from his home, allegedly distressed over the doctors' recommendation to amputate his leg to prevent the disease from spreading.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓര്‍ഡിനറി സിറ്റി ഫാറ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  2 days ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  2 days ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  2 days ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  2 days ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  2 days ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  2 days ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  2 days ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  2 days ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  2 days ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  2 days ago