HOME
DETAILS

ശത്രുവിന് കീഴടങ്ങുന്നതിലും നല്ലത് മരണം; റഷ്യയിൽ ആത്മഹത്യ ചെയ്ത സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ

  
April 29, 2026 | 5:51 PM

death is better than surrender kim jong un praises north korean soldiers who committed suicide in russia

സോൾ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ശത്രു സൈന്യത്തിന് പിടികൊടുക്കാതെ ആത്മഹത്യ ചെയ്ത ഉത്തരകൊറിയൻ സൈനികരെ പുകഴ്ത്തി ഭരണാധികാരി കിം ജോങ് ഉൻ. കീഴടങ്ങുന്നതിലും നല്ലത് മരണമാണെന്നും ഇത്തരത്തിൽ ജീവൻ വെടിഞ്ഞവർ രാജ്യത്തിന്റെ യഥാർഥ വീരനായകന്മാരാണെന്നും കിം വിശേഷിപ്പിച്ചു. റഷ്യയിലെ കുർസ്ക് മേഖലയിൽ കൊല്ലപ്പെട്ട സൈനികർക്കായി നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കിമ്മിന്റെ ഈ വിവാദ പരാമർശം.

രാജ്യത്തിന്റെയും വ്യക്തിയുടെയും അന്തസ്സ് സംരക്ഷിക്കാൻ സ്വയം നശിക്കാനും ആത്മഹത്യ ചെയ്യാനും മടിക്കാത്തവരാണ് യഥാർഥ ഹീറോകൾ. പരുക്കേറ്റ് മരണത്തോട് മല്ലടിക്കുന്നവരേക്കാൾ, ദൗത്യം പൂർത്തിയാക്കാൻ കഴിയാത്തതിൽ മനംനൊന്ത് സ്വയം ജീവനൊടുക്കുന്നവരാണ് യഥാർഥ ദേശാഭിമാനികൾ. യുദ്ധമുഖത്ത് മുന്നിൽനിന്ന് പോരാടി വീണവർക്കൊപ്പം തന്നെ സ്തുത്യർഹമായ ബലിദാനമാണ് സ്വയം പൊട്ടിത്തെറിച്ച സൈനികരുടേതെന്നും കിം കൂട്ടിച്ചേർത്തു.

റഷ്യയ്ക്ക് പിന്തുണയുമായി കുർസ്ക് മേഖലയിലേക്ക് ഏകദേശം 14,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചിട്ടുള്ളത്. എന്നാൽ യുദ്ധം കടുക്കുന്നതിനിടെ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉത്തരകൊറിയൻ സൈന്യത്തിന് സംഭവിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 6,000-ത്തിലധികം സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. യുദ്ധത്തടവുകാരാകുന്നത് ഒഴിവാക്കാൻ സൈനികർ സ്വയം സ്ഫോടനം നടത്തി മരിക്കുന്നതായി യുക്രെയ്ൻ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

സൈനികരെയും യുദ്ധസാമഗ്രികളെയും റഷ്യയ്ക്ക് വിട്ടുനൽകുന്നതിലൂടെ സാമ്പത്തിക സഹായവും അത്യാധുനിക സൈനിക സാങ്കേതിക വിദ്യയുമാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. റഷ്യൻ ഉദ്യോഗസ്ഥരുടെയും സൈനികരുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന്റെ വിവരങ്ങൾ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് പുറത്തുവിട്ടത്.

 

North Korean leader Kim Jong Un has praised his soldiers who chose suicide over being captured by Ukrainian forces as "true heroes."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  a day ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  a day ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  a day ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  a day ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  a day ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  a day ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  a day ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a day ago
No Image

ഒമാനിലെ സുഹാറിൽ യാത്രാബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്

oman
  •  a day ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്, ഇത് രണ്ടാമത്തെ ശിക്ഷ!

crime
  •  a day ago